ഫാത്തിമ മിർഫ. എം കെ ( 1st sem BA Multimedia)
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിലെ രണ്ടാം വർഷ കോമേഴ്സ് വിഭാഗം വിദ്യാർത്ഥിൾക്കായി മോക്ക് കോർട്ട് സംഘടിപ്പിച്ചു. നിയമവ്യവസ്ഥയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് പ്രായോഗികമായ അറിവ് നൽകുന്നതിനായാണ്
പരിപാടി സംഘടിപ്പിച്ചത്.
നീതിയുടെ ഒരു അനുകരണം എന്ന പേരിൽ നടന്ന പരിപാടിയിൽ കോമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. സാബു .കെ രസ്തം മോക്ക് കോർട്ടിന്റെ പ്രവർത്തനങ്ങളും മാർഗനിർദ്ദേശങ്ങളും നൽകി. എഫ്.വൈ.യു.ജി.പി ഓപ്പൺ മോഡ്യുളിന്റെ ഭാഗമായി “ബിസിനസ് റെഗുലേഷൻ” എന്ന വിഷയത്തെ ആസ്പദമാക്കിയാണ് മോക്ക് കോർട്ട് ഒരുക്കിയത്. നിയമപരമായ വ്യവഹാരങ്ങൾ, കോടതി നടപടിക്രമങ്ങൾ,
അഭിഭാഷകരുടെ വാദങ്ങൾ എന്നിവ വിദ്യാർത്ഥികൾക്ക് നേരിട്ട് മനസ്സിലാക്കാൻ ഈ മോക്ക് കോർട്ട് അവസരം നൽകി. അക്കാദമിക് പഠനത്തോടൊപ്പം നിയമപരമായ അവബോധം വളർത്താനും, നിയമ വശങ്ങൾ ഉപയോഗിച്ചു പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം.




