മുഹമ്മദ് സിയാസ് എം (1st sem BA Multimedia)
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ സാമ്പത്തിക ശാസ്ത്ര വകുപ്പ് സംഘടിപ്പിച്ച “വിങ്സ് ടു ഹാർട്സ്” എന്ന പരിപാടി സെപ്റ്റംബർ 25 ന് കുറ്റിപ്പുറം ഐ.എൽ.എ ഫൗണ്ടേഷനിൽ വെച്ച് സംഘടിപ്പിച്ചു. രാവിലെ 9.30 മുതൽ വൈകുന്നേരം 4 മണി വരെ നീണ്ടുനിന്ന പരിപാടിയിൽ പ്രശസ്ത എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ നജീബ് കുറ്റിപ്പുറം മുഖ്യാതിഥിയായി പങ്കെടുത്തു.
വിദ്യാർത്ഥികളിൽ മനുഷ്യസ്നേഹം, സാമൂഹിക ഉത്തരവാദിത്വം, സഹാനുഭൂതി എന്നീ മൂല്യങ്ങൾ വളർത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
സാമ്പത്തിക ശാസ്ത്ര വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർമാരായ മുഹമ്മദ് ഷഫീഖ് എ.പി, സി.ഉമ്മുഹബീബ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.



