News

സൈബർ സുരക്ഷയിലേക്ക് കവാടം: വേങ്ങര മലബാർ കോളേജിൽ സെമിനാർ

Fathima Rifa PP (BA Multimedia 3rd semester)

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ “ഗേറ്റ് വേ ട്ടു സൈബർ സെക്യൂരിറ്റി, ഇമ്പോർട്ടെൻസ് ഓഫ് ഇൻ്റെഗ്രേഷൻ കോഴ്സ്” എന്നീ വിഷയങ്ങളെ ആസ്പദമാക്കി സെപ്തംബർ 10 ന് ബുധനാഴ്ച രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ സെമിനാർ സംഘടിപ്പിച്ചു.കോട്ടക്കലിലെ റെഡ്ടീം ഹാക്കർ അക്കാദമി പ്രതിനിധികളായ ആരിഫ് ഷാ (സെയിൽസ് മാനേജർ), ഒ.മുഹമ്മദ് ഷാൻ (ജൂനിയർ സൈബർ സുരക്ഷാ ഗവേഷകൻ) എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.

ഡിജിറ്റൽ യുഗത്തിൽ ദിനംപ്രതി ഉയർന്ന് വരുന്ന സൈബർ ഭീഷണികളുടെയും സുരക്ഷാ നടപടികളുടെയും ആവശ്യകതയെക്കുറിച്ചും, ഭാവി തൊഴിൽ സാധ്യതകളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് ബോധവൽക്കരണം നൽകുക എന്നതായിരുന്നു സെമിനാറിന്റെ ലക്ഷ്യം.സൈബർ കുറ്റകൃത്യങ്ങളുടെ വർദ്ധനവും, മേഖലയിൽ പ്രാവീണ്യമുള്ള വിദഗ്ദ്ധരുടെ അനിവാര്യതയും സുരക്ഷാ മാർഗങ്ങൾ, വ്യക്തികൾക്ക് സൈബർ ലോകത്ത് ലഭ്യമായ സാധ്യതകൾ എന്നിവയെക്കുറിച്ച് അവർ വിശദീകരിച്ചു.
സെമിനാറിൽ പങ്കെടുത്ത വിദ്യാർത്ഥികൾ ആശയവിനിമയത്തിലൂടെ സജീവമായി പങ്കാളികളായി.

യഥാർത്ഥ ലോകത്തിൽ നേരിടുന്ന സൈബർ പ്രശ്നങ്ങളും അതിനെതിരായ പ്രതിരോധ മാർഗങ്ങളും സംബന്ധിച്ച നിരവധി ചോദ്യങ്ങൾ വിദ്യാർത്ഥികൾ ഉന്നയിക്കുകയും അതിന് വിദഗ്ധർ മറുപടി നൽകുകയും ചെയ്തു.പരിപാടി കമ്പ്യൂട്ടർ സയൻസ് വകുപ്പ് അധ്യക്ഷത വഹിച്ചു. നന്ദി രേഖപ്പെടുത്തി സെമിനാർ സമാപിച്ചു

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *