News

ഫ്രഷേഴ്സ് എംപവർമെന്റ് പ്രോഗ്രാമിന് സമാപനം

അസ്‌രിയ (1st sem BA multimedia)

വേങ്ങര: സെപ്റ്റംബർ 23
മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ആദ്യ വർഷ വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും പ്രചോദിപ്പിക്കുന്നതിനായി ഫ്രഷേഴ്സ് എംപവർമെന്റ് പ്രോഗ്രാം നടത്തി. മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച പരിപാടി കോളേജ് സെമിനാർ ഹാളിൽ വെച്ച് നടന്നു.

പ്രശസ്ത അധ്യാപകനും ട്രെയിനറുമായ പി.സി. സിദ്ദീഖുൽ അക്ബർ വാഫി ആണ്‌ ക്ലാസുകൾ നയിച്ചത്. വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും ആത്മവിശ്വാസം പകരുക, ജീവിത മൂല്യങ്ങളോടെ അക്കാദമിക് വളർച്ചയ്ക്കുള്ള കരുത്ത് പകർന്നു നൽകുക എന്നിവയായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം.

സെപ്റ്റംബർ 16 ന് നടന്ന പരിപാടിയിൽ ഊരകം പഞ്ചായത്ത് പ്രസിഡന്റും കോളേജ് മാനേജ്മെന്റ് കമ്മിറ്റി ചെയർമാനുമായ മൻസൂർ കോയ തങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ചു. ബി.കോം സി.എ, ബി.ബി.എ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളുമാണ് ആദ്യ ദിവസത്തെ പരിപാടിയിൽ പങ്കെടുത്തത്.

സെപ്റ്റംബർ 17ന്
ബി.കോം ട്രാവൽ ആൻഡ് ടൂറിസം, ഇക്കണോമിക്സ് വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള ഫെപ് പരിപാടിയുടെ ഉദ്ഘാടനം കോളേജ് മാനേജർ സി.ടി മുനീർ നിവ്വഹിച്ചു. രക്ഷിതാക്കളുടെ സെഷൻ ഉദ്ഘാടനം സൈദ് പുല്ലാണി (സെക്രട്ടറി, മാനേജ്മെന്റ് കമ്മിറ്റി) നിർവഹിച്ചു.

സെപ്റ്റംബർ 18 വ്യാഴാഴ്ച
ബി.സി.എ, ഇലക്ട്രോണിക്സ്, സൈക്കോളജി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കുമുള്ള ഫെപിന്റെ
ഉദ്ഘാടനം അലി മേലേതിൽ (പി.ടി.എ വൈസ് പ്രസിഡന്റ്) നിർവഹിച്ചു.
രക്ഷിതാക്കളുടെ സെഷൻ മജീദ് മണ്ണിശേരി (മെമ്പർ, മാനേജ്മെന്റ് കമ്മിറ്റി) ഉദ്ഘാടനം നിർവ്വഹിച്ചു.

സെപ്റ്റംബർ 22 തിങ്കൾ
മൾട്ടിമീഡിയ, ഇംഗ്ലീഷ് വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള ഫെപിന്റെ
ഉദ്ഘാടനം ഹുസൈൻ ഊരകം (പി.ടി.എ ജോയിൻ സെക്രട്ടറി) നിർവഹിച്ചു.
രക്ഷിതാക്കളുടെ സെഷൻ അലി അക്ബർ പി.കെ (മെമ്പർ, മാനേജ്മെന്റ് കമ്മിറ്റി) ഉദ്ഘാടനം നിർവ്വഹിച്ചു.

ഓരോ ദിവസവും രണ്ടു ഘട്ടങ്ങളിലായാണ് പരിപാടി നടന്നത്. രാവിലെ 9.30 മുതൽ 12.30 വരെ വിദ്യാർത്ഥികൾക്കും
ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെ മാതാപിതാക്കൾക്കുമായാണ് പരിപാടി നടന്നത്. വിദ്യാർത്ഥികൾക്ക് കോളേജ് ജീവിതത്തോടും പഠനത്തോടും ഒത്തു ചേരാനും, മാതാപിതാക്കൾക്ക് കോളേജുമായുള്ള ബന്ധം ശക്തിപ്പെടുത്താനും സഹായിക്കുന്ന തരത്തിലായിരുന്നു പരിപാടിയുടെ ഒരുക്കം.

വിവിധ വകുപ്പുകൾക്ക് വേണ്ടി ഡോ.നൗഷാദ് കെ.കെ, നവാൽ മുഹമ്മദ് പി.കെ, ഷഫീഖ്, നജ്മുന്നീസ കന്നോല,
ഡോ. അസ്‌കറലി കെ.ടി, ഫാതിമ ഹസ്ന,
ഷബീർ അലി ടി.കെ, നമീർ എം, ബിഷാറ എം
എന്നിവർ സംസാരിച്ചു

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *