വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് വാർഷിക മാഗസിൻ ഇഗാലിയ സെപ്റ്റംബർ 15 ന് ഔദ്യോഗികമായി പുറത്തിറങ്ങി.
കോളേജ് പ്രിൻസിപ്പൽ പ്രൊ. ഡോ. സി സൈതലവി, സ്റ്റുഡന്റ് എഡിറ്റർ നിമൽ
എന്നിവരുടെ സാന്നിധ്യത്തിൽ മീഡിയ വൺ ചാനലിലെ പ്രശസ്ത മാധ്യമ പ്രവർത്തകൻ നിഷാദ് റാവുത്തർ മാഗസിൻ പ്രകാശനം ചെയ്തുകൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു.
വിദ്യാർത്ഥികളിൽ നിന്നുള്ള കഥകൾ, കവിതകൾ, ചിത്രങ്ങൾ തുടങ്ങിയ സൃഷ്ടികൾ സമാഹരിച്ചാണ് മാഗസിനുകൾ പുറത്തിറങ്ങിയത്. വിദ്യാർത്ഥികളുടെ സൃഷ്ടിപരമായ കഴിവുകൾ ഉയർത്തിക്കാട്ടുന്നതിന് മുഖ്യ വേദികൂടിയാണ്
പരിപാടിയുടെ ഭാഗമായി രാഷ്ട്രീയത്തിന്റെ പ്രാധാന്യവും, ജനങ്ങൾക്ക് രാഷ്ട്രീയത്തിൽ താൽപര്യം ഇല്ലാതിരുന്നാൽ രാജ്യത്തെ എങ്ങനെ ബാധിക്കുമെന്ന വിഷയവും നിഷാദ് റാവുത്തർ ഉദ്ഘാടന പ്രസംഗത്തിൽ സംസാരിച്ചു.
സ്റ്റാഫ് എഡിറ്റർ നയീം പി, അബ്ദുൽ ബാരി സി, നവാൽ മുഹമ്മദ് പി.കെ, നൗഫൽ പി.ടി, യാമിൻ, നിഹാദ് തുടങ്ങിയവർ സംസാരിച്ചു




