News

കാലിക്കറ്റ് സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങി; വോട്ടെടുപ്പ് ഒക്ടോബർ 9 ന്

Fathima rana pm(1st semester) BA MULTIMEDIA

വേങ്ങര: കാലിക്കറ്റ് സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകൾ, സർവകലാശാല സെന്ററുകൾ, ഡി.എസ്.എസ്, ടി.എസ്.ആർ, ഡി.എസ്.യു എന്നിവയിലേക്കുള്ള യൂണിയൻ തിരഞ്ഞെടുപ്പ് വിജ്ഞാപനം സർവകലാശാല പുറത്തിറക്കി.

തിരഞ്ഞെടുപ്പ് നടപടികൾ സെപ്റ്റംബർ 23 മുതൽ വിവിധ ഘട്ടങ്ങളായി ആരംഭിക്കും. അതേ ദിവസം തന്നെ വൈകീട്ട് 4 മണിയോടെ പ്രാഥമിക വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. സെപ്റ്റംബർ 24 ന് ഉച്ചക്ക് 12 മണിയോടെ അന്തിമ വോട്ടർ പട്ടിക പുറത്തുവരും. 25 ന് ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 5 മണി വരെ നോമിനേഷനുകളുടെ
സൂക്ഷ്മ പരിശോധന നടത്തുകയും ചെയ്യും. 26 ന് ഉച്ചക്ക് 12 മണിക്ക് നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള സമയവും തുടർന്ന് വൈകീട്ട് 4 മണിക്ക് സ്ഥാനാർഥികളുടെ അന്തിമ പട്ടിക പ്രസിദ്ധീകരണവും നടക്കും.

ഒക്ടോബർ 9 ന് രാവിലെ 9 30 മുതൽ ഉച്ചയ്ക്ക് 12 30 വരെ വോട്ടെടുപ്പ് നടക്കും. വോട്ടെടുപ്പ് അവസാനിക്കുന്നതോടെ തന്നെ ഉച്ചയ്ക്ക് 2 മണി മുതൽ വോട്ടെണ്ണലും ഫലം പ്രസിദ്ധീകരണവും നടക്കുമെന്ന് സർവകലാശാല അറിയിച്ചു.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *