News

ഫ്രഷേഴ്‌സ് എംപവർമെന്റ് പ്രോഗ്രാം: പുതിയ ചുവടുകളുമായി കോമേഴ്‌സ് വിഭാഗം

ദിൽഷാന.കെ (3rd sem, BA multimedia)

വേങ്ങര: മലബാർ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് കോമേഴ്സ് വിഭാഗം (ബി.കോം സിഎ) “അഗാസ് – ന്യൂ ബിഗിനിങ്സ്” പദ്ധതിയുടെ ഭാഗമായ് 2025 ഓഗസ്റ്റ് 19-ന് ഫ്രഷേഴ്‌സ് എംപവർമെന്റ് പരിപാടി സംഘടിപ്പിച്ചു.

കോമേഴ്‌സ് വിഭാഗം അധ്യാപകൻ ഡോ. ഫൈസൽ ടി അധ്യക്ഷത വഹിച്ചു. അഡ്വ. അഷ്‌ക്കർ അലി കാരാത്തോട് ആയിരുന്നു പരിപാടി നയിച്ചത്.

വിദ്യാർത്ഥികളിൽ ആത്മവിശ്വാസവും ഉത്സാഹവും വളർത്തുന്നതിനായി വിവിധ ടീം ആക്റ്റിവിറ്റികളും, ഗെയിമുകളും, ക്രിയേറ്റീവ് ചാർട്ട് പ്രെസന്റേഷനുകളും ഉണ്ടായിരുന്നു. ഇത്തരം പ്രവർത്തനങ്ങൾ സഹകരണം, ആശയവിനിമയം, നേതൃത്വം എന്നിവക്ക് വിദ്യാർത്ഥികളിൽ പ്രചോദനം നൽകി.

അഡ്വ. അഷ്‌ക്കർ അലി വിദ്യാർത്ഥികളോട് പ്രചോദനപരമായ സന്ദേശങ്ങളും പ്രായോഗിക മാർഗനിർദേശങ്ങളും പങ്കുവെച്ചു. കൂടാതെ അക്കാദമിക് ജീവിതവും വ്യക്തിജീവിതവും ആത്മവിശ്വാസത്തോടെയും നല്ല സമീപനത്തോടെയും നേരിടാൻ നിർദ്ദേശിച്ചു.

പുതുതായി കോളേജിൽ ചേർന്ന വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം പകരാൻ ഈ പരിപാടി ഏറെ സഹായകരമായി. കോമേഴ്‌സ് വിഭാഗം ആധ്യാപകാരായ ഡോ. ഫൈസൽ ടി, റാഷിദ ഫർസത്ത്, എന്നിവർ സംസാരിച്ചു.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *