ഷിഫാന ഷെറിൻ (3rd sem, BA Multimedia)
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ മൾട്ടിമീഡിയ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ക്യാപ്ച്യുറ 2025 – ലോക ഫോട്ടോഗ്രഫി ദിനം വൈവിധ്യമാർന്ന പരിപാടികളോടെ മലബാർ ക്യാമ്പസ്സിൽ വെച്ച് നടന്നു. പരിപാടിയുടെ ഉദ്ഘാടനം സുപ്രഭാതം ഡെയിലി ഫോട്ടോജേർണലിസ്റ്റ് പി.പി. ആഫ്താബ് നിർവഹിച്ചു. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങളും പരിപാടിയിൽ പ്രദർശിപ്പിച്ചു. കൂടാതെ അദ്ദേഹത്തിന്റെ ഫോട്ടോകളും അവയുടെ കഥകളും അദ്ദേഹം വിദ്യാർത്ഥികളുമായി പങ്കുവച്ചു.

വിദ്യാർത്ഥികൾ സ്വന്തമായി എടുത്ത ചിത്രങ്ങളാണ് പരിപാടിയിൽ പ്രദർശിപ്പിച്ചത്. വിദ്യാർത്ഥികളുടെ ക്രിയാത്മക ചിത്രങ്ങൾ പ്രദർശനത്തിൽ ഏറെ ശ്രദ്ധ നേടി. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ഫോട്ടോ പ്രദർശനം, ഫോട്ടോഗ്രഫി മത്സരം, ഫോട്ടോ ബൂത്ത് തുടങ്ങിയ പരിപാടികൾ വിദ്യാർത്ഥികളും അധ്യാപകരും ആവേശത്തോടെയാണ് സ്വീകരിച്ചത്.
‘ക്യാപ്ച്യുറ 2025’ വിദ്യാർത്ഥികൾക്ക് അവരുടെ സാങ്കേതിക കഴിവുകൾ തെളിയിക്കുന്നതിനും സൃഷ്ടിപരമായ ചിന്തകൾ പ്രകടിപ്പിക്കുന്നതിനും മികച്ച വേദിയായി മാറി.



