News

ഐ.ക്യു.എ.സിയും മൾട്ടിമീഡിയ വകുപ്പും ചേർന്ന് ദ്വിദിന ഫാക്കൽട്ടി ഡെവലപ്പ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു

മുബീന. എം.കെ (3rd sem BA multimedia)

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഐ.ക്യു.എ.സി (ഇന്റർണൽ ക്വാളിറ്റി അഷ്വറൻസ് സെൽ), മൾട്ടിമീഡിയ വകുപ്പ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ “എംപവർിംഗ് എഡ്യൂക്കേഷൻ: ഔട്ട്കം ബേസ്ഡ് ലേണിംഗ് ആൻഡ് ഇ-കോണ്ടെന്റ് പ്രൊഡക്ഷൻ” എന്ന വിഷയത്തിൽ ദ്വിദിന ഫാക്കൾട്ടി ഡെവലപ്പ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു.
ജൂലൈ 25, 26 തീയതികളിൽ കോളേജ് സെമിനാർ ഹാളിൽ വെച്ച് നടന്ന പരിപാടി കോളേജ് പ്രിൻസിപ്പാൾ പ്രൊ. ഡോ. സി. സൈദലവി ഉദ്ഘാടനം ചെയ്തു.

പരിപാടിയുടെ ആദ്യ ദിനത്തിൽ ഔട്ട്കം ബേസ്ഡ് എഡ്യൂക്കേഷൻ എന്ന വിഷയത്തിൽ കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയിലെ പ്രൊ.പി.പി. നൗഷാദ് ക്ലാസ് എടുത്തു. രണ്ടാം ദിനത്തിൽ “ഇ- കണ്ടന്റ് ഡവലപ്പ്മെന്റ് ഫ്രം ക്ലാസ്സ്‌ റൂം ടു സ്റ്റുഡിയോ” എന്ന വിഷയത്തിൽ മലയാള മനോരമയിലെ കൊച്ചി ബ്യോറോ കറസ്പോൺഡന്റ് വി.പി വിമൽ ശിൽപശാല നയിച്ചു.

ശില്പശാലയുടെ ഭാഗമായി അധ്യാപകർക്ക് ഒ.ബി.ഇ മുഖേനെ ചോദ്യ പേപ്പർ തയ്യാറാകുന്നതിനും മൾട്ടിമീഡിയ സ്റ്റുഡിയോയിൽ വെച്ച് ഇ- കണ്ടന്റ് നിർമ്മാണ പരിശീലനവും നൽകി.

മാറിക്കൊണ്ടിരിക്കുന്ന പഠന, അദ്ധ്യാപന മേഖലകളിൽ മികവുറ്റ ആശയങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഐ.ക്യു.എ.സിയുടെയും മൾട്ടിമീഡിയ വകുപ്പിന്റെയും നേതൃത്വത്തിൽ ഈ
പരിപാടി സംഘടിപ്പിച്ചത്. പരിപാടിയിൽ നവാൽ മുഹമ്മദ്‌ പി.കെ, നമീർ എം, നയീം പി, അബ്ദുറഹ്മാൻ കറുത്തേടത്ത്‌ എന്നിവർ സംസാരിച്ചു.

 

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *