ഫാത്തിമ റിസ്വ.എം (3rd sem BA Multimedia)
വേങ്ങര: എഴുപത്തൊൻപതാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിലെ എക്താര മ്യൂസിക് ക്ലബ്ബും പത്താമത് സ്റ്റുഡന്റ്സ് യൂണിയനും സംയുക്തമായി ഓഗസ്റ്റ് 14ന് ദേശഭക്തിഗാന മത്സരം കോളേജ് സെമിനാർ ഹാളിൽ വെച്ച് സംഘടിപ്പിച്ചു. മത്സരത്തിൽ വിവിധ വകുപ്പുകളിൽ നിന്നും അഞ്ച് പേരടങ്ങുന്ന സംഘങ്ങൾ പങ്കെടുത്തു.
മത്സരത്തിൽ ബിസിഎ വകുപ്പ് ഒന്നാം സ്ഥാനവും (501 രൂപ), ബിബിഎ വകുപ്പ് രണ്ടാം സ്ഥാനവും (301 രൂപ) കരസ്ഥമാക്കി. സംഗീത ക്ലബ്ബിൻറെ അധ്യാപക കോഡിനേറ്റർ എ.കെ അബ്ദുൽ റഷീദ് പരിപാടിക്ക് നേതൃത്വം നൽകി. അധ്യാപികമാരായ ജിഷ പി, ഡോ.ഇ.വി ഫബീന എന്നിവർ മത്സരത്തിന്റെ വിധികർത്താക്കളായിരുന്നു.
കോളേജിൽ നടന്ന വ്യത്യസ്ത പരിപാടികൾ വിദ്യാർത്ഥികൾക്കിടയിൽ സ്വാതന്ത്ര്യ സമര സ്മരണകൾ പുതുക്കുകയും ചെയ്തു.




