News

പുനരുപയോഗ സന്ദേശവുമായി “റിവൈവ്” ശിൽപ്പശാല

ജെസല ഷെറിൻ പി.പി (3rd Sem BA Multimedia)

വേങ്ങര: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി മാലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ റിവൈവ് എന്ന പേരിൽ പുനരുപയോഗ ശിൽപ്പശാല സംഘടിപ്പിച്ചു. “സ്റ്റിച്ച് യുവർ സ്റ്റൈൽ, ക്യാരി യുവർ ടൈൽ” എന്ന ആശയവുമായി ഭൂമിത്രസേന ക്ലബിന്റെയും ഐ.ഇ.ഡി.സി ക്ലബിന്റെയും ആഭിമുഖ്യത്തിലാണ് എസെഡ് ഫൗണ്ടേഷന്റെ സഹകരണത്തോടെ ശിൽപ്പശാല സംഘടിപ്പിച്ചത്.
കോളേജ് പ്രിൻസിപ്പൽ പ്രൊ. ഡോ. സി സൈദലവി ഉദ്ഘാടനം ചെയ്തു. എസെഡ് ഫൗണ്ടേഷൻ സ്ഥാപകയായ മുഹ്സിന ആരീക്കൻ, സഹസ്ഥാപക പി. റഹീല എന്നിവർ ശിൽപ്പശാലക്ക് നേതൃത്വം നൽകി.

പഴയ വസ്ത്രങ്ങൾ ഉപയോഗിച്ച് ബാഗുകൾ തയ്യാറാക്കുന്നതിനുള്ള പരിശീലനമാണ് ശിൽപ്പശാലയിൽ നൽകിയത്. വിദ്യാർത്ഥികളിൽ പുനരുപയോഗ ബോധം വളർത്തുക, മാലിന്യം കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ടായിരുന്നു ശിൽപ്പശാല സംഘടിപ്പിച്ചത്.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *