News

കരിയർ കോൺക്ലേവ് സംഘടിപ്പിച്ചു കൊമേഴ്സ് വകുപ്പ്

ഫാത്തിമ റിസ്‌വ .എം
ബി എ മൾട്ടിമീഡിയ (3rd Sem Multimedia)

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ കൊമേഴ്സ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സി എ , സി എം എ , സി എസ് കോഴ്സുകൾക്കുള്ള കരിയർ കോൺക്ലേവ് സംഘടിപ്പിച്ചു.

പഠന-തൊഴിൽ മാർഗങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുക,
കമ്പനി സെക്രട്ടറി, ചാർട്ടേഡ് അക്കൗണ്ടൻസി, കോസ്റ്റ് മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ ഇന്ത്യൻ, അന്താരാഷ്ട്ര തലങ്ങളിൽ ലഭ്യമായ അവസരങ്ങൾ വിദ്യാർത്ഥികൾക്ക് വ്യക്തമാക്കുക, ശരിയായ പഠനരീതികളും പരീക്ഷാ തയ്യാറെടുപ്പുകളും വ്യക്തമാക്കുക, കരിയറിൽ വളർച്ചയ്ക്കുള്ള മാർഗങ്ങൾ എന്നിവ കോൺക്ലേവിലൂടെ വിദ്യാർത്ഥികൾക്ക് പകർന്നു നൽകി.

പരിപാടിയിൽ പനക്കട്ട് സന്ദീപ് കുമാർ (സി എസ്), കെ.സൽമാനുൽ ഫാരിസ് (സി എം എ), മുഗ്ധ മോഹൻരാജ് (സി എ) എന്നിവർ അവരുമായി ബന്ധപ്പെട്ട മേഖലകളിലെ പഠന രീതികൾ, തൊഴിൽ സാധ്യതകൾ, ആഗോള അവസരങ്ങൾ, പരീക്ഷാ ഘടന, ആവശ്യമായ കഴിവുകൾ തുടങ്ങിയവ വിദ്യാർത്ഥികൾക്കിടയിൽ വിശദമായി അവതരിപ്പിച്ചു. ഇതിലൂടെ വിദ്യാർത്ഥികൾക്ക് പ്രൊഫഷണൽ കോഴ്‌സുകളെക്കുറിച്ചുള്ള വ്യക്തമായ ധാരണയും ഭാവി ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നതിനുള്ള ആത്മവിശ്വാസവും ലഭിച്ചു.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *