News

എ.ഐ. നിയന്ത്രിത സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് ദേശീയ സെമിനാർ നടന്നു

നൗഹ അയിഷ ( BA Multimedia 3rd Sem)

വേങ്ങര: മാനേജ്‌മെന്റ് സ്റ്റഡീസ്, ഇക്കണോമിക്‌സും വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ മലബാർ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു. കേരള സ്റ്റേറ്റ് ഹയർ എജ്യുക്കേഷൻ കൗൺസിലിന്റെ സഹകരണത്തോടെ ‘”ഐഐ ഡ്രൈവൻ ഇക്കോണമി: മാനേജിംഗ് ഇന്നോവഷൻ ആൻഡ് ഡിസ്റപ്ഷൻ ” എന്ന വിഷയത്തിൽ ആഗസ്റ്റ് 4-5 തീയതികളിലായി രണ്ടു ദിവസത്തെ സെമിനാർ നടന്നു. നവീകരണവും അതിലെ വെല്ലുവിളികളും എങ്ങനെ കൈകാര്യം ചെയ്യാം എന്നതിലായിരുന്നു സെമിനാറിൽ ഊന്നൽ നൽകിയത്.

കോളജ് മാനേജർ സി.ടി. മുനീർ സെമിനാർ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ പ്രൊ.ഡോ. സി സൈദലവി മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട് ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളജിലെ അസോസിയേറ്റ് പ്രൊ. ഡോ. ഷബീർ കെ.പി. ‘”ആർട്ടിഫിഷ്യൽ ഇൻ്റിജൻസ് ആൻഡ് ഇൻ്റർനാഷണൽ ട്രേഡ്: അൺലോക്കിൻ ഗ്ലോബൽ ഒപ്പോർട്ടുനിരീസ്” എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. അന്താരാഷ്ട്ര വ്യാപാരത്തിൽ എ.ഐ.യുടെ പങ്ക്, വിപണിയിൽ അതിന്റെ വിപുലീകരണ സാധ്യതകൾ, നിയമപരവും ലോജിസ്റ്റിക്‌സുമായ കാര്യക്ഷമത എന്നിവയെക്കുറിച്ചുള്ള അവലോകനമായിരുന്നു ഇത്.

രണ്ടാം ദിനത്തിൽ അലിയഗഡ് മുസ്ലിം യൂണിവേഴ്സിറ്റി മലപ്പുറം സെന്ററിലെ ബിസിനസ്സ് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ നിന്നുള്ള മുഹമ്മദ് യാസിക് പി. മുഖ്യ പ്രഭാഷണം നടത്തി. സമകാലിക എ.ഐ. വളർച്ചകളും അതിന്റെ സാമ്പത്തിക സാധ്യതകളെയും കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്.
പരിപാടിയിൽ ഡോ. മുഹമ്മദ് റോഷിഫ് യു, ഇക്കണോമിക്സ് വിഭാഗം മുഹമ്മദ് ഷഫീഖ് എ.പി, ഫസൽ റഹ്മാൻ തയ്യിൽ (സെൽഫ് ഫിനാൻസിങ് കോർഡിനേറ്റർ തുടങ്ങിയവർ സംസാരിച്ചു.

രണ്ടാം സെഷനിൽ പ്രബന്ധ സമർപ്പണമായിരുന്നു. ഡോ. അബ്ദുൽ റഷീദ് പി.സി. (കോമേഴ്‌സ് വിഭാഗം, കെ.ടി.എം. കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, കരുവാരക്കുണ്ട്) അധ്യക്ഷനായിരുന്നു. സെഷനിൽ വിവിധ കോളജുകളിൽ നിന്നുള്ള ഗവേഷകരും വിദ്യാർത്ഥികളും പങ്കെടുക്കുകയും ആശയങ്ങൾ പങ്കുവെക്കുകയും ചെയ്തു.
സമ്മേളനത്തിന്റെ അവസാനഘട്ടത്തിൽ നിക്ഷിപ്തമായ ചർച്ചകളും സംവാദങ്ങളും നടന്നു.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *