News

ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് വിമുക്തി മിഷന്റെ സെമിനാറിൽ പങ്കെടുത്ത് എൻ എസ് എസ് യൂണിറ്റ്

ഷിഫാന ഷെറിൻ BA Multimedia, 3rd semester

വേങ്ങര: ജൂലൈ 28 – ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് വിമുക്തി മിഷന്റെ നേതൃത്വത്തിൽ മലപ്പുറം ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ “ഹരിതം, ലഹരി രഹിതം” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. പരിപാടിയിൽ നിരവധി കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു.

പരിസ്ഥിതിയെ സംരക്ഷിക്കാനും ലഹരിവസ്തുക്കൾക്ക് എതിരായ ബോധവത്കരണവും നടന്നു. കൂടാതെ സെമിനാറിൽ പ്രഭാഷണങ്ങളും, വിഷയാവതരണങ്ങളും, സംവാദങ്ങളും ഉണ്ടായിരുന്നു.

വേങ്ങരയിലെ മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ 15 അംഗ എൻ എസ് എസ് ടീം സെമിനാറിൽ പങ്കെടുത്തത് ശ്രദ്ധേയമായിരുന്നു. പരിസ്ഥിതി സംരക്ഷണവും ലഹരിവിമുക്തിയും സാമൂഹിക നിർമാണത്തിൽ വിദ്യാർത്ഥികളുടെ പങ്ക് മുൻപോട്ടു കൊണ്ടുവരാനാണ് ഇവരുടെ ചുവടുവെപ്പ്. ഭാവിയിൽ ശുദ്ധമായ പ്രകൃതിയും ലഹരിവിമുക്തമായ സമൂഹവുമെന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികൾ മുന്നോട്ട് പോകുന്നത് സ്വാഗതം ചെയ്യുന്നുവെന്ന് സെമിനാറിൽ പങ്കെടുത്തവർ വോക്സ് പോപ്പ് ന്യൂസിനോട് പറഞ്ഞു.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *