റിദ എം പി BA Multimedia (Third Semester)
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ എൻ സി സി യൂണിറ്റ് കർഗിൽ വിജയ് ദിവസ് ആചരിച്ചു. രാവിലെ ഒമ്പതരക്ക് കോളജ് ഓഡിറ്റോറിയത്തിൽ ദീപപ്രകാശനത്തോടെ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. തുടർന്ന് രാവിലെ പത്തുമണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ ഡോക്യുമെന്ററി പ്രദർശനവും നടന്നു.
ചടങ്ങിന് എൻസിസി അസോസിയേറ്റ് ഓഫീസറായ ലെഫ്റ്റനന്റ് (ഡോ.) സാബു കെ. റെസ്തം നേതൃത്വം നൽകി. കേഡറ്റുകൾ കാർഗിൽ യുദ്ധ വീരന്മാർക്ക് ആദരാഞ്ജലി അർപ്പിച്ചു.
രാഷ്ട്രീയ ഐക്യത്തിന്റെയും ദേശസ്നേഹത്തിന്റെയും ശക്തമായ സന്ദേശം പകർന്നു കൊണ്ട് പരിപാടി വിജയകരമായി നടത്തി. കാർഗിൽ യുദ്ധത്തിലെ വീരനായകരെ പരിപാടിയിൽ അനുസ്മരിച്ചു.




