News

മൾട്ടിമീഡിയ വിഭാഗത്തിലെ വിദ്യാർത്ഥിനികൾക്ക് പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽ പ്രവേശനം

ദിൽഷാന. കെ (BA multimedia 3rd semester)

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് മൾട്ടിമീഡിയ വിദ്യാർത്ഥിനികളായ ആയിഷ ജുൽന കെ എം, ഷഹ്‌മ ടി എന്നിവർ പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിലെ എം എസ് സി ഇലക്ട്രോണിക് മീഡിയ കോഴ്സിൽ പ്രവേശനം നേടി. ഇത് മലബാറിനും മൾട്ടിമീഡിയക്കും അഭിമാനമായി മാറി.

2025-ലെ ഡിഗ്രി പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ മാർച്ച് മാസത്തിൽ പെരിന്തൽമണ്ണയിൽ നടന്ന സി യു ടി എൻട്രൻസ് പരീക്ഷയിൽ മികച്ച മാർക്ക്‌ കരസ്ഥമാക്കി. എൻട്രൻസ് പരീക്ഷയിൽ ജുൽന 80 ഉം, ഷഹ്‌മ 78 വീതം സ്കോർ നേടിയാണ് പ്രവേശനം നേടിയത്.

ഡിപ്പാർട്മെന്റ് മേധാവി നമീർ എം കൃത്യമായ നിർദ്ദേശം നൽകുകയും, അദ്ദേഹത്തിന്റെ ഉപദേശങ്ങൾ ഇവരെ പ്രചോദിപ്പിക്കുകയും ചെയ്തു. കൂടാതെ ഇവർക്ക് കോളേജിൽ നിന്നും പരീക്ഷക്കുള്ള പരിശീലനവും നൽകിയിരുന്നു. ഇത് ഇവരുടെ മുന്നേറ്റത്തിന് സഹായകമായി.

വിദ്യാഭ്യാസത്തിൽ സ്ഥിരതയും സൃഷ്ടിപരവും പുലർത്തിയ ഇരുവരുടെയും ഈ നേട്ടം മറ്റു വിദ്യാർത്ഥികൾക്ക് ഒരു മാതൃകയാകുന്നു. വോക്സ്പോപ് മീഡിയ ക്ലബിന്റെ സജീവ അംഗങ്ങളായ ഇരുവരും കലാസാംസ്‌കാരിക രംഗത്തും കോളേജിന് നിരവധി നേട്ടങ്ങൾ സമ്മാനിച്ചിട്ടുണ്ട്.
കോളേജ് ഭരണസമിതി, അധ്യാപകർ, സുഹൃത്തുക്കൾ എന്നിവർ ചേർന്ന് വിദ്യാർത്ഥികളെ അനുമോദിച്ചു.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *