ദിൽഷാന. കെ (BA multimedia 3rd semester)
വേങ്ങര: മലബാർ കോളേജിലെ മൾട്ടിമീഡിയ വിദ്യാർത്ഥിനിയായിരുന്ന മുഫീദ (2016-2019 ബാച്ച്) യുജിസി നെറ്റ് പരീക്ഷയിൽ വിജയം. മാസ്സ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം വിഷയത്തിലാണ് മികച്ച മാർക്കോടെ മുഫീദ ഈ നേട്ടം കൈവരിച്ചത്.
ബിരുദ പഠനത്തിന് ശേഷം നാലുവർഷം ഗ്രാഫിക് ഡിസൈനറായി പ്രവർത്തിച്ച മുഫീദ പിന്നീട് അത്താണിക്കൽ എം ഐ സി ആർട്സ് ആൻഡ് സയൻസ് കോളജിൽ (2023-2025 ബാച്ച്) പി.ജി വിദ്യാഭ്യാസം തുടരുകയായിരുന്നു. ഈ കാലയളവിൽ തന്നെ 2025ൽ നടന്ന യുജിസി നെറ്റ് പരീക്ഷയിൽ 170 മാർക്കോടെയാണ് മുഫീദ വിജയം കൈവരിച്ചത്.




