Hashly Rinsha.K
(2nd semester BA Multimedia)
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഐ.ഇ.ഡി.സി മൾട്ടിമീഡിയ മൂന്നാം വർഷ വിദ്യാർത്ഥികളായ സുഹൈൽ പി.ട്ടിയും ദിഹിയാ സമാനും ഏപ്രിൽ നാല്, അഞ്ച്, ആറ് തീയതികളിലായി പാലക്കാട് ലീഡ് കോളേജ് ഓഫ് മാനേജ്മെന്റിൽ നടന്ന “ബിസിനസ് ഐഡിയ പ്രസൻ്റേഷൻ” മത്സരത്തിൽ നൂറിലധികം ടീമുകൾക്കിടയിൽ നിന്ന് പതിമൂന്നാം സ്ഥാനം നേടി അയ്യായിരം രൂപയുടെ ക്യാഷ് പ്രൈസിനർഹരായി.
മലബാറിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഐഡിയ ‘അഗ്രിക്കൾച്ചർ’ മേഖലയുമായി ബന്ധപ്പെട്ടതായിരുന്നു. കേരളത്തിൻ്റെ പുറത്തുള്ള വിദ്യാർത്ഥികളും ഇതിൽ പങ്കെടുത്തു. ഫസ്റ്റ് പ്രൈസിന് രണ്ട് ലക്ഷം രൂപയും സെക്കൻഡ് പ്രൈസിന് ഒരു ലക്ഷം രൂപയും തേഡ് പ്രൈസിന് അൻപതിനായിരം രൂപയും ക്യാഷ് പ്രൈസും ലഭിച്ചു.


