റിദ എം പി BA Multimedia (Third Semester)
വേങ്ങര: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ബി.സി.എ പരീക്ഷയിൽ മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ വിദ്യാർത്ഥികൾക്ക് മികവുറ്റ വിജയം.
മുഹമ്മദ് ആഷിക് സി.ജി.പി.എ 9.15 നേടി സർവകലാശാലയിൽ ആറാം റാങ്കും, ഫാത്തിമ ഷമീല പി പി സി.ജി.പി.എ 9.05 നേടി എട്ടാം റാങ്കും നേടി കോളേജിന് മാതൃകയും അഭിമാനവും ആയി.
കോളജിന്റെയും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മികച്ച ശ്രമ ഫലങ്ങളാണ് അഭിമാന നേട്ടത്തിനർഹമാക്കിയത്. മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേഗം വളരുന്ന യുവജന കോളേജായി മുന്നേറുകയാണ്.




