News

എ. പി ഉണ്ണികൃഷ്ണൻ മെമ്മോറിയൽ എക്‌സലൻസ് അവാർഡ് വിതരണം ചെയ്തു

വേങ്ങര :മലപ്പുറം ജില്ലാ പഞ്ചായത്ത്‌ മുൻ പ്രസിഡന്റും വേങ്ങര മലബാർ കോളേജിലെ പ്രഥമ പി. ടി. എ ഭാരവാഹിയുമായിരുന്ന എ. പി ഉണ്ണികൃഷ്ണന്റെ ഓർമ്മയിൽ കോളേജ് പി. ടി. എ കമ്മിറ്റി ഏർപ്പെടുത്തിയ എക്‌സലൻസ് അവാർഡ് ഇ. ടി മുഹമ്മദ്‌ ബഷീർ എം. പി വിതരണം ചെയ്തു. ഉന്നത വിദ്യാഭ്യാസ രംഗത്തെ അധ്യാപന രീതികൾ കാലോചിതമായി നവീകരിക്കേണ്ടതാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. എ. പി ഉണ്ണികൃഷ്ണന്റെ സാമൂഹ്യ ജീവിതത്തെയും സംഭവനകളെയും അദ്ദേഹം അനുസ്മരിച്ചു. പ്രിൻസിപ്പൽ ഡോ.സി. സൈതലവി അധ്യക്ഷത വഹിച്ച പരിപാടിയിൽ സൈദ് പുല്ലാണി മുഖ്യ പ്രഭാഷണം നടത്തി. അലി അക്ബർ പി. കെ, സി. ടി മുനീർ, അലി മേലേതിൽ, നവാൽ മുഹമ്മദ്‌ പി. കെ, അബ്ദുൽ ബാരി. സി തുടങ്ങിയവർ പ്രസംഗിച്ചു. യൂണിവേഴ്സിറ്റി റാങ്കും, കലാ -കായിക രംഗത്തെ മികച്ച വിജയം നേടിയതുമായ വിദ്യാർത്ഥികളെയും പി.എച്ച്‌. ഡി, ഗവേഷണ ഗ്രാന്റ് കരസ്ഥമാക്കിയ അധ്യാപകരെയും ചടങ്ങിൽ ആദരിച്ചു

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *