News

ലഹരിവിമുക്ത സമൂഹത്തിനായി മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിസിൽ ബോധവൽക്കരണ പരിപാടി നടത്തി

റിദ എം പി BA MULTIMEDIA (third semester)

വേങ്ങര: ലഹരിമരുന്ന് വിരുദ്ധ ദിനത്തിന്റെ ഭാഗമായി മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കോളേജിലെ നാഷണൽ കേഡറ്റ് കോർപ്സ് (എൻസിസി) യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സെൽ, ഭാരത് സ്കൗട്ട്സ് & ഗൈഡ്സ്, എ.എം.യു.പിഎസ് വലിയോറ ഈസ്റ്റ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി ലഹരി വസ്തുക്കളുടെ ദുരുപയോഗം ചെറുക്കാനും യുവജനങ്ങളിൽ ആരോഗ്യപരമായ ജീവിതശൈലി വളർത്താനും ലക്ഷ്യമിട്ടു.

ഉച്ചയ്ക്ക് ഒന്നരക്ക് ആരംഭിച്ച പരിപാടിയിൽ മയക്കുമരുന്ന് ഉപയോഗത്തിന്റെ അപകടഫലങ്ങൾ എങ്ങനെ സമൂഹത്തെ ബാധിക്കുന്നു എന്നത് സൃഷ്ടിപരമായി അവതരിപ്പിച്ച തെരുവ് നാടകം (മിമിക്രി) വലിയ പ്രതികരണം നേടി. വിദ്യാർത്ഥികളുടെ പ്രകടനം പ്രേക്ഷകരെ ആഴത്തിൽ സ്വാധീനിക്കുകയും ലഹരിവിരുദ്ധ സന്ദേശം ശക്തമായി പ്രചരിപ്പിക്കുകയും ചെയ്തു.

തുടർന്ന് കോളേജിലെ മുഴുവൻ വിദ്യാർത്ഥികളും ലഹരി വസ്തുക്കളിൽ നിന്ന് മുക്തമായ ഒരു സമൂഹത്തിനായി പ്രതിജ്ഞയെടുത്തു. അസോസിയേറ്റ് എൻസിസി ഓഫീസറും കൊമേഴ്‌സ് അസിസ്റ്റന്റ് പ്രൊഫസറുമായ ലെഫ്റ്റനന്റ് ഡോ. സാബു കെ. രസ്തത്തിന്റെ സാന്നിധ്യത്തിലാണ് പ്രതിജ്ഞ ചൊല്ലിയത്.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *