Fathima Rifa PP
BA multimedia second semester
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ എൻ സി സി യൂണിറ്റ് വായന ദിനത്തോടാനുബന്ധിച്ച് കോളേജിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു.
ലഫ്. ഡോ. സാബു കെ. രസ്തം വിജയികളായ വിദ്യാർത്ഥികൾക്ക് സമ്മാനദാനം നിർവഹിച്ചു. രണ്ടാം വർഷ മൾട്ടിമീഡിയ വിഭാഗത്തിലെ ജസീൽ ഒന്നാം സ്ഥാനവും, ബി.കോം ടൂറിസം വിഭാഗത്തിലെ അർഷാദ് രണ്ടാം സ്ഥാനവും നേടി.
വിദ്യാർത്ഥികൾക്കിടയിൽ വായനയെ പ്രോത്സഹിപ്പിക്കുന്നതിനും വായനയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും ഈ പരിപാടി സഹായിച്ചു. വായന എന്ന മഹാ പ്രപഞ്ചത്തിലേക്ക് കവാടങ്ങൾ തുറന്നുകൊണ്ടുള്ള എൻ.സി.സിയുടെ ഈ പരിപാടിക്ക് മികച്ച പ്രതികരണങ്ങൾ ലഭിച്ചു.




