വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഫിസിക്കൽ എഡ്യൂക്കേഷൻ വകുപ്പും എൻ എസ് എസ് , എൻ സി സി യൂണിറ്റുകളും
സംയുക്തമായി അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. 2025 ജൂൺ 21ന് രാവിലെ 9 ന് കോളേജ് സെമിനാർ ഹാളിൽ വെച്ച് നടന്ന യോഗ പരിശീലന പരിപാടി ആദിൽ കെ. പി. (സെർട്ടിഫൈഡ് യോഗ, യോഗ തെറാപ്പി, ബീറ്റ് 60 യോഗ ട്രൈനെർ) ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൾ പ്രൊ. ഡോ. സി. സൈദലവി അധ്യക്ഷത വഹിച്ച പരിപാടിയിൽ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ നൗഫൽ പി. ടി, എൻ.സി.സി അസോസിയേറ്റ് ഓഫീസർ ലെഫ്റ്റനൻറ് ഡോ. സാബു കെ രസ്തം എന്നിവർ ആശംസകൾ അറിയിച്ചു.
മാനസികവും ശാരീരികവുമായ പ്രശ്നങ്ങളെ നികത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടിയിൽ നമ്മുടെ ജീവിത രീതിയിൽ യോഗയുടെ പ്രധാന്യം എന്താണെന്നും, യോഗ ചെയ്യുന്നത് കൊണ്ട് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഗുണങ്ങൾ എന്താണെന്നും മനസ്സിലാക്കുന്ന വിവിധ തരം യോഗ രീതികൾ പരിചയപ്പെടുത്തി. സൂര്യനമസ്കാരത്തിൽ തുടങ്ങി വിവിധതരം യോഗ മുദ്രകൾ, ആസനകൾ, ശ്വസനരീതികൾ, എന്നിവയിലൂടെ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു പരിശീലനം. എൻ. എസ്. എസ്. വളണ്ടിയർമാരും, എൻ. സി. സി കേഡറ്റ്സും പങ്കെടുത്തു. പരിശീലന പരിപാടിയിൽ എൻ എസ് എസ് സെക്രട്ടറി റിൻസ നന്ദി പറഞ്ഞു.




