Fathima Safva p(സെക്കന്റ് semester BA Multimedia)
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ മൾട്ടിമീഡിയ, ജേർണലിസം, ഫിലിം ക്ലബ് സംയുക്തമായി സംഘടിപ്പിക്കുന്ന മലബാർ ക്യാമ്പാസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റ് (എം. സി.ഐ.
എഫ്. എഫ് ) അവസാനിച്ചു.
ഫെബ്രുവരി 17,18 എന്നീ തിയ്യതികളിൽ നടന്നിരുന്ന ഫിലിം ഫെസ്റ്റിവൽ പ്രസിദ്ധ ചലച്ചിത്ര നിരൂപകൻ മധു ജനാർദ്ദൻ ഉൽഘടനം നിർവഹിച്ചു. സ്ത്രീ എന്ന പ്രേമേയത്തിന് അടിസ്ഥനമാക്കിയായിരുന്നു ഫിലിം ഫെസ്റ്റിവൽ.രണ്ട് ദിവസങ്ങളിൽ ആയി ഒൻപതോളം അന്താരാഷ്ട്ര സിനിമകൾ പ്രദർശിപ്പിച്ചു.
ഉച്ചക്ക് ശേഷമുള്ള പരിപാടികളിൽ സിനിമ ഡിസ്സ്കഷൻ സംഘടിപ്പിച്ചു. ആദ്യ ദിവസം അൻവർ അബ്ദുള്ള (അസിസ്റ്റന്റ് പ്രൊഫസർ, മലയാളം യൂണിവേഴ്സിറ്റി ), റാഫി എൻ. വി (അസിസ്റ്റന്റ് പ്രൊഫസർ, മലയാളം യൂണിവേഴ്സിറ്റി)എന്നിവരും, രണ്ടാം ദിവസം അഖിൽനാഥ് (അസിസ്റ്റന്റ് പ്രൊഫസർ, സാഫി കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി) എന്നവരും സംസാരിച്ചു.
വൈകുന്നേരം പ്രശസ്ത മ്യൂസിക് ബാൻഡ് ആയ ഷിയോസ്ടയുടെ മ്യൂസിക് ഇവന്റും സംഘടിപ്പിച്ചു.