Jesla Sherin P.P (BA Multimedia 2nd semester)
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ബി.കോം ട്രാവൽ ആൻഡ് ടൂറിസം വകുപ്പ് അസിസ്റ്റൻ്റ് പ്രൊഫസർ അനിൽ വി.പിക്ക് ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ് (ജെ ആർ എഫ് ) നേട്ടം. യു.ജി.സിയുടെ നെറ്റ് പരീക്ഷയിൽ അധിക യോഗ്യത നേടിയാണ് ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ് കരസ്തമാക്കിയത്.
കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ബി.കോം ഫിനാൻസിൽ ബിരുദവും, എം.കോമിൽ ബിരുധാനന്തര ബിരുദവും, കൊമോഴ്സിൽ ബി.എ.ഡും പൂർത്തിയാക്കിയ അനിൽ വി.പിയുടെ പുതിയ നേട്ടം റിസർച്ച് മേഖലയിലേക്ക് കൂടിയുള്ള ചുവടുവെപ്പായി.
കോളേജ് പ്രിൻസിപ്പൽ പ്രൊ.ഡോ. സി. സൈദലവി, കോളേജ് സ്റ്റാഫ് കൗൺസിൽ, കോളേജ് യൂണിയൻ, ട്രാവൽ ആൻഡ് ടൂറിസം വകുപ്പുകൾ ചേർന്ന് അനിൽ വി.പിയെ അഭിനന്ദിച്ചു