News

പടിഞ്ഞാറേക്കര ബീച്ച് ശുചീകരിച്ച് മലബാർ എൻ.എസ്.എസ് യൂണിറ്റ് 

നാസിദ (1st Semester BA Multimedia)

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തോടനുബഡിച്ച് ‘സ്വച്ച്ചതാ ഹി സേവ’എന്ന ശുചീകരണ പരിപാടി തിരൂർ പടിഞ്ഞാറേക്കര ബീച്ചിൽ വെച്ച് നടന്നു. പഠനത്തോടപ്പം വിദ്യാർത്ഥികളിൽ സാമൂഹിക ബോധവും വളർത്തിയെടുക്കുന്നതിനായി ഇത്തരം പരിപാടികൾ സഹായകമാകുന്നു എന്ന് കോളേജ് പ്രിൻസിപ്പാൾ സി. അബ്‌ദുൾ ബാരി അഭിപ്രായപ്പെട്ടു.

ശുചീകരണത്തിന് എൻ.എസ്. എസ് കോർഡിനേറ്റർ ഫൈസൽട് . ടി നേതൃത്വം നൽകി. പ്രദേശത്തെ വാർഡ് മെമ്പർ ഹസ്പ്ര പരിപാടി ഉദ്ഘാടനം ചെയ്തു. രാവിലെ പതിനൊന്നു മണിക്ക് ആരംഭിച്ച ശുചീകരണം ഉച്ചവരെ തുടർന്നു. ബീച്ചിലെ അജൈവ മാലിന്യങ്ങൾ ശുചീകരണത്തിലൂടെ നീക്കം ചെയ്തു.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *