Reporter: Fathima Suhaila.P, Ist BA Multimedia
വേങ്ങര: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയിട്ടുള്ള ലോക്ക് ഡൗണിനോട് പൂർണ്ണമായി സഹകരിച്ച് വേങ്ങരക്കാർ.
അവശ്യ സേവനങ്ങളായ പാൽ വിതരണം, ആശുപത്രികൾ, മെഡിക്കൽ സ്റ്റോറുകൾ, കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട മേഖലകൾ ഒഴികെ എല്ലാം നിശ്ചലമായി.
വ്യാപാര സ്ഥാപനങ്ങൾ എല്ലാം തന്നെ അടഞ്ഞു കിടന്നു. പതിവ് പോലീസ് പരിശോധന ഇന്നലെ ശക്തമായിരുന്നു. അനാവശ്യമായി പുറത്തറിങ്ങിയവർക്കെതിരെ കേസ് എടുത്തതായി വേങ്ങര എസ് ഐ എൻ മുഹമ്മദ് റഫീഖ് അറിയിച്ചു