Reporter: Dheena fasmi, II BA Multimedia
വേങ്ങര :ഹരിതം സ്റ്റുഡന്റസ് യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ ഇൻട്രാ കോളേജ് ഫുഡ് ഫെസ്റ്റ് 2k20 -ൽ വ്യത്യസ്ത രുചി കൂട്ടുകളുമായി മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്.ഓരോ ഡിപ്പാർട്മെമെന്റിന്റെയും കീഴിൽ എട്ടു സ്റ്റാളുകളിലായി വിഭവങ്ങൾ നിരന്നു. ഫുഡ് ഫെസ്റ്റിന്റെ ഔദ്യോഗിക ഉത്ഘാടനം കോളേജ് മാനേജർ മജീദ് മണ്ണിശ്ശേരി നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ :യു സൈതലവി ,അധ്യാപകരായ ലിയാവുദീൻ വാഫി, നൗഫൽ പി ടി അബ്ദു റഹ്മാൻ കറുത്തേടത്ത് എന്നിവരും യൂണിയൻ അംഗങ്ങളായ സൽമാൻ, ഷബ്ന, റബീഹ്, ശാദിയ, തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.ക്യാമ്പസ് മുഴുവൻ രുചി വിസ്മയം തീർത്ത പരിപാടിയിൽ ബി.എസ്. സി സൈകോളജി ഒന്നാം സ്ഥാനവും ബി.എ മൾട്ടിമീഡിയ രണ്ടാം സ്ഥാനവും ബികോം സി.എ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.