Reporter: Akhil M, II BA Multimedia
വേങ്ങര : ജവഹർലാൽ നെഹ്റു സർവകലാശാലയിൽ വിദ്യാർത്ഥികൾക്കെതിരെ എബിവിപി ആർഎസ്എസ് ക്രിമിനലുകൾ നടത്തിയ ആക്രമണങ്ങൾക്കെതിരെ പ്രതിഷേധവുമായി മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും സ്റ്റാഫ് അംഗങ്ങളും ഒത്തുചേർന്നു. ജെ എൻ യു വിദ്യാർത്ഥികൾക്ക് വേണ്ടി ഹാഷ്ടാഗ് ക്യാമ്പയിൻ നടത്തിയാണ് മലബാർ ക്യാമ്പസ് ഐക്യദാർഢ്യ സന്ദേശം നൽകിയത്. ക്യാമ്പയിന്റെ ഭാഗമായി നടന്ന പ്രതിഷേധ കൂട്ടായ്മ പ്രിൻസിപ്പാൾ ഡോ യു സൈതലവി ഉൽഘാടനം ചെയ്തു. രാജ്യത്തെ പ്രക്ഷോഭങ്ങളിൽ വിദ്യാർത്ഥി സമരങ്ങളുടെ പ്രാധാന്യം എന്താണെന്ന് പ്രിൻസിപ്പൽ വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തി. മലബാർ കോളേജ് ഹരിതം സ്റ്റുഡൻസ് യൂണിയന്റെയും കോളേജിലെ അധ്യാപകരുടെയും നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. അക്രമങ്ങൾക്കെതിരെ വിദ്യാത്ഥികളുടെ ഒപ്പുശേഖരണവും നടത്തി.സ്റ്റാഫ് അംഗങ്ങളായ നൗഷാദ് കെ കെ, ലിയാവുദീൻ വാഫി, നമീർ എം, നൗഫൽ പി ടി , ഫിറോസ് കെ സി, ഫൈസൽ ടി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.