Reporter: Fathima mahsoofa, II BA Multimedia
വേങ്ങര : ഒരു വർഷത്തെ പ്രയത്നത്തിന്റെ ഫലമായി ഭവനം പദ്ധതി യാഥാർത്ഥമാക്കിയ എൻ എസ് എസ് യൂണിറ്റിനെയും നേതൃത്വം നൽകിയ മലബാർ കോളേജിനെയും മറ്റത്തൂരിലെ പൗരസമിതി ആദരിച്ചു. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും സാമൂഹ്യ പ്രവർത്തകരുടെയും സഹായ സഹകരണങ്ങളോടെ എൻ എസ് എസ് വളണ്ടിയേഴ്സാണ് പദ്ധതി പൂർണതയിൽ എത്തിച്ചത്. എൻ എസ് എസ് കോഓർഡിനേറ്റർ അബ്ദുൾ ബാരി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മലബാറിന്റെ സ്വപ്ന പദ്ധതിയാണ് താക്കോൽതാക്കോൽദാന കർമ്മത്തിലൂടെ യാഥാർഥ്യമായത്. മറ്റത്തുരങ്ങാടിയിലെ പൗരസമതി മലബാർ കോളേജിന്റെ ദൗത്യത്തെ അഭിനനന്ദിച്ച്കൊണ്ട് ഉപഹാരം നൽകി ആദരിച്ചു. ഉപഹാരം പൗരസമിതി കൺവീനർ ശ്രീ. ഫസൽ മാസ്റ്ററിൽനിന്നും പ്രിൻസിപ്പാൾ ഡോ യു സൈതലവി, എൻ എസ് എസ് കോഓർഡിനേറ്റർ അബ്ദുൽ ബാരി എന്നിവർ ഏറ്റുവാങ്ങി.