വേങ്ങര : ഇന്ത്യയുടെ പ്രഥമ ഡെപ്യുട്ടി പ്രൈം മിനിസ്റ്റർ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മ ദിനത്തിൽ വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ രാഷ്ട്രീയ ഏകത ദിനം ആചരിച്ചു. പ്രിൻസിപ്പൽ ഡോ. യു സൈതലവി ഉദ്ഘാടനം ചെയ്തു. ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ നാസിഫ് എം ‘ഒറ്റ ഇന്ത്യ ഒരു പാട് സംസ്കാരങ്ങൾ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. എൻ എസ് എസ് സെക്രട്ടറിമാരായ സൽമാനുൽ ഫാരിസ്, നീതു എന്നിവർ സംസാരിച്ചു. എൻ എസ് എസ് വളണ്ടിയർ അമീൻ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു.

