Reporter: Beevi swabeera, II BA Multimedia
വേങ്ങര: ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി സൈക്കോളജി ഡിപ്പാർട്മെന്റ് സെമിനാർ- പിഎൻസ സംഘടിപ്പിച്ചു. കോഴിക്കോട് ഹ്യൂമൻ കെയർ ഫൗണ്ടേഷനിലെ ക്ലിനിക്കൽ സൈക്കോളജി വിഭാഗം തലവനായ ടി പി ജവാദ് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഇന്റർനാഷണൽ അസോസിയേഷൻ ഫോർ സൂയിസൈഡ് പ്രിവെൻഷന്റെ (IASP) ഈ വർഷത്തെ മുദ്രാവാക്യമായ “വർക്കിംഗ് ടുഗെതർ ടു പ്രിവെൻറ് സൂയിസൈഡ് ” ആശയത്തിലൂന്നിയാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയിൽ പ്രിൻസിപ്പൽ ഡോ. യു സൈതലവി അധ്യക്ഷത വഹിച്ചു. സൈക്കോളജി ഡിപ്പാർട്മെന്റ് ഹെഡ് നസീഹ തഹ്‌സിൻ ടി സ്വാഗതം പറഞ്ഞു. അധ്യാപികമാരായ അനുപമ കെ, റഹ്മത്ത് വി വി എന്നിവർ സംസാരിച്ചു. അസോസിയേഷൻ സെക്രട്ടറി ഹിബ മറിയം നന്ദി പറഞ്ഞു.