News

മലബാർ കോളേജ് അലുമിനി അസോസിയേഷൻ: മാജിദ് ആവയിൽ പ്രസിഡന്റ്, അഫ്സൽ പുള്ളാട്ട് സെക്രട്ടറി

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ എക്സികുട്ടീവ് യോഗം കോളേജിൽ വച്ച് നടന്നു. യോഗത്തിൽ മാജിദ് ആവയിൽ അലുമിനി അസോസിയേഷൻ പ്രസിഡന്റായും അഫ്സൽ പുള്ളാട്ട് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.

ജൗഹർ അമീൻ (വൈസ് പ്രസിഡന്റ്), ആതിര കിളിവായിൽ (ജോ: സെക്രട്ടറി), സുൽത്താൻ അലി കുന്നുമ്മൽ (ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. സലാഹുദ്ധീൻ, നവാസ്, ഹിശാം, അർഷാദ്, രഞ്ജു പി, വാസില പിപി, ജുനൈദ് എ കെ പി , സലീം പി, ഷാനു നിയാസ് എന്നിവർ എക്സിക്കുട്ടീവ് അംഗങ്ങളാണ്.

വിവിധ ബാച്ചുകളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. നാക് അംഗീകാരത്തിനുള്ള കോളേജിന്റെ പ്രവർത്തനങ്ങളിൽ പൂർവ്വവിദ്യാത്ഥി കൂട്ടായ്മ പിന്തുണ അറിയിച്ചു.

നെറ്റ്, ജെ ആർ എഫ് കരസ്ഥമാക്കിയ പൂർവ്വ വിദ്യാർത്ഥികളെ അനുമോദിക്കാനും അലുംനി മെമ്പർഷിപ് വിതരണം നടത്താനും യോഗം തീരുമാനിച്ചു.

അലുമിനി കോഓർഡിനേറ്റർ നൗഷാദ് കെ കെ സ്വാഗതം പറഞ്ഞു. പ്രിൻസിപ്പാൾ ഡോ യു സൈതലവി അധ്യക്ഷത വഹിച്ചു.

Firose KC
Asst. Professor, Dept. of Journalism, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *