Reporter: Rufeeda K, II BA Multimedia
വേങ്ങര: മലബാര്‍ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ ഇ ഡി ക്ലബും സ്റ്റുഡന്‍സ് യൂണിയനും സംയുക്തമായി നടത്തിയ പരിപാടിയില്‍ കരകൗശല വസ്തുക്കളുടെ പ്രദര്‍ശനമായ
ആര്‍ട്ട് ജിയാനോ ശ്രദ്ധേയമായി. ഡിപ്പാര്‍ട്ട്മെന്റ് അടിസ്ഥാനത്തില്‍ നടന്ന മത്സരത്തില്‍ ചിരട്ട, പാള, പ്ലാസ്റ്റിക്, പേപ്പര്‍ തുടങ്ങിയ വസ്തുക്കളിലാണ് വിദ്യാര്‍ഥികള്‍ കരകൗശല വസ്തുക്കള്‍ നിര്‍മ്മിച്ചത്. മുഴുവന്‍ ഡിപ്പാര്‍ട്ട്മെന്റുകളും പങ്കെടുത്ത മത്സരത്തില്‍ മൾട്ടിമീഡിയ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കമ്പ്യൂട്ടർ അപ്ലിക്കേഷൻ വിഭാഗം രണ്ടാം സ്ഥാനം നേടിയപ്പോൾ സൈക്കോളജി വിഭാഗത്തിനാണ് മൂന്നാം സ്ഥാനം.