ഫാത്തിമ നിയ. ടി (1st Sem BA multimedia) വേങ്ങര: മലബർ കോളേജിലെ കൊമേഴ്‌സ് വകുപ്പ് വീക്ഷാ എഡ്യൂക്കേഷനുമായി സഹകരിച്ച് ആറുദിവസത്തെ ടാലി പ്രോ ആഡോൺ കോഴ്സ് സംഘടിപ്പിച്ചു. അവസാന വർഷ വിദ്യാർത്ഥികൾക്കായി പ്രത്യേകമായി രൂപകൽപ്പന ചെയ്ത ഈ പരിശീലന പരിപാടി നവംബർ 24 മുതൽ 29 വരെ (തിങ്കൾ–ശനി) രാവിലെ 9.30 മുതൽ വൈകിട്ട് 3.30 വരെ ക്ലാസ്‌റൂമിലും കമ്പ്യൂട്ടർ ലാബിലുമായി സംഘടിപ്പിച്ചു. പരിശീലനത്തിന് നേതൃത്വം നൽകിയ പ്രാവീണ്യമുള്ള റിസോഴ്‌സ് പേഴ്സൺ മാർഗനിർദേശത്തിൽ വിദ്യാർത്ഥികൾക്ക് ടാലി […]
Month: November 2025
എൻ.സി.സി യൂണിറ്റ് ഭരണഘടനാ ദിനം ആചരിച്ചു.
Iswa TT (1st Sem BA Multimedia) വേങ്ങര: മലബാർ കോളേജിലെ നാഷണൽ കേഡറ്റ് കോർപ്പ് (എൻ.സി.സി) യൂണിറ്റ് നവംബർ 26 ന് ദേശീയ ഭരണഘടനാ ദിനം ആചരിച്ചു. ഇന്ത്യൻ ഭരണഘടന സ്വീകരിച്ച മഹത്തായ ദിനത്തെ അനുസ്മരിക്കുന്നതിനായാണ് വിവിധ പരിപാടികൾ സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി എൻ.സി.സി കേഡറ്റുകൾ വിദ്യാർത്ഥികൾക് ഭരണഘടനാ പ്രതിജ്ഞ ചൊല്ലികൊടുത്തു. പൗരന്മാരെന്ന നിലയിൽ അവർക്കുള്ള അവകാശങ്ങളും കടമകളും തിരിച്ചറിയാനും ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ മനസിലാക്കാനുമുള്ള ഈ ശ്രമം വിദ്യാർത്ഥികളിൽ വലിയ സ്വാധീനം ചെലുത്തി. 1949 […]
പ്രൊഫഷണൽ വിജയത്തിന് ഇംഗ്ലീഷ് ആശയവിനിമയം: എം.സി.എ.എസിൽ ‘സ്‌പീക് സ്മാർട്ട്’ പരിശീലനം
ഹാജറ (1st Sem BA Multimedia) വേങ്ങര: പ്രൊഫഷണൽ ജീവിതത്തിൽ ഇംഗ്ലീഷ് ആശയവിനിമയ ശേഷി മെച്ചപ്പെടുത്തുന്നതിനായി മലബാർ കോളേജിലെ കോമേഴ്‌സ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ‘സ്പീക് സ്മാർട്ട്’ ‘ഇംഗ്ലീഷ് ഫോർ പ്രൊഫഷണൽ സക്സസ്സ് ‘ എന്ന ആഡ്-ഓൺ കോഴ്‌സ് വിജയകരമായി പുരോഗമിക്കുന്നു. എഡ്ജ് അക്കാദമിയുമായി സഹകരിച്ചാണ് കോളേജ് ഈ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. നവംബർ 24 ന് ആരംഭിച്ച കോഴ്‌സ് 27 വരെ കോളേജിലെ സെമിനാർ ഹാളിലാണ് നടക്കുന്നത്. എഡ്ജ് അക്കാദമി സ്ഥാപകനായ ശ്രീ. അഷ്‌റഫ് പുളിയങ്കോടനാണ് പരിപാടിക്ക് […]
പൂർവ്വവിദ്യാർത്ഥിക്ക് അനുമോദനത്തിന്റെ പൂച്ചെണ്ടുകൾ
സ്നേഹ. വി (1st Sem BA Multimedia ) വേങ്ങര: മലബാർ കോളേജിലെ പൂർവ വിദ്യാർത്ഥിയായ കുന്നുംപുറം സ്വദേശി അതിഫ് പി.പി അമേരിക്കയിലെ സർട്ടിഫൈഡ് മാനേജ്‌മെന്റ് അക്കൗണ്ടന്റ് (സിഎം എ – യുഎസ്എ) യോഗ്യത നേടിയിരിക്കുന്നു. 2021-2024 ബാച്ചിൽ ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് കോഴ്സ് ആയിരുന്നു അതിഫ് പഠിച്ചത് . താൻ ഒരു ശരാശരി വിദ്യാർത്ഥിയാണെന്ന് വിശ്വസിച്ചിരുന്നെങ്കിലും തന്റെ ലക്ഷ്യത്തിൽ നിന്ന് ഒരു തരത്തിലും മാറാതെ മുന്നേറിയ അദ്ദേഹത്തിന്റെ ആത്മവിശ്വാസവും മനോബലവുമാണ് വിജയം നേടാൻ സഹായിച്ചത്. മലബാർ […]
മലബാർ കോളേജിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിന് നേട്ടം : വിദ്യാർത്ഥികൾ ഐ.ടി മേഖലയിൽ പ്ലേസ്‌മെന്റ് നേടി
ഫാത്തിമ നിയ ടി (1st Sem BA Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിലെ രണ്ട് പൂർവ്വ വിദ്യാർത്ഥികൾ പ്രമുഖ ഐ.ടി സ്ഥാപനമായ ടെക് ജിയം പ്രൈവറ്റ് ലിമിറ്റഡിൽ പ്ലെയ്സ്‌മെന്റ് നേടി. ബിസിഎ 2021–24 ബാച്ചിലെ വിദ്യാർത്ഥികളായ മുഹമ്മദ‍് നബീൽ, അൽ സമാൻ എന്നിവരുടെ പരിശ്രമത്തിന്റെ ഫലമായാണ് നിയമന അവസരം കൈവരിച്ചതെന്ന് കോളേജ് അധികൃതർ അറിയിച്ചു. കോളേജിലെ പ്ലേസ്‌മെന്റ് സെൽ സംഘടിപ്പിച്ച ക്യാമ്പസ് ഡ്രൈവ് മുഖേനയാണ് വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചത്. […]
എൻ.സി.സിയുടെ നേത്രത്വത്തിൽ യൂണിറ്റി ഷീൽഡ് 2025 സംഘടിപ്പിച്ചു
ഹർഷിദ.കെ. ടി (1st Sem BA multimedia) വേങ്ങര: നവംബർ 15 ന് മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിലെ എൻ.സി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്തുമായി സഹകരിച്ച് യൂണിറ്റി ഷീൽഡ് 2025 എന്ന പരിപാടി സംഘടിപ്പിച്ചു. കോളേജിൽ നടന്ന ഈ പരിപാടിയിൽ എൻ.സി.സി ജൂനിയർ വിംഗ് (ജെഡബ്ല്യു) കേഡറ്റുകൾ സീനിയർ കേഡറ്റുകൾക്ക് ഡ്രിൽ പരിശീലനം നൽകി. കേഡറ്റുകളിൽ ശാസനയും ഏകോപനവും വളർത്തുന്നതിൽ ഈ പരിശീലനം വലിയ പങ്കുവഹിച്ചതായി […]
പുതിയ യൂണിയൻ നേതൃത്വം സത്യവാചകം ചൊല്ലി ചുമതലയേറ്റു
ഹർഷിദ. കെ. ടി (1st Sem BA multimedia) വേങ്ങര: മലബാർ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് സ്റ്റുഡന്റ്സ് യൂണിയൻ അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങ് നവംബർ 15 ന് കോളജിലെ മുഖ്യ ബ്ലോക്കിൽ നടത്തി. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പങ്കാളിത്തത്തോടെയാണ് ചടങ്ങ് നടന്നത്. കോളേജ്അ പ്രിൻസിപ്പൽ പ്രൊ.ഡോ.സി സൈതലവി അധ്യക്ഷത വഹിച്ചു. തുടർന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ചെയർമാൻ നിഹാദ് ഉസ്മാന് പ്രിൻസിപ്പൽ സത്യവാചകം ചൊല്ലിക്കൊടുത്തു. കോളജിന്റെ വളർച്ചക്കും വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തിനും യൂണിയൻ ഒരു മാതൃകയായിരിക്കണമെന്ന് പ്രിൻസിപ്പൽ ആശംസിച്ചു. […]
ഐ.ഐ.എം കോഴിക്കോട് അന്താരാഷ്ട്ര കോൺക്ലേവിൽ മലബാർ കോളേജ് അധ്യാപകർ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചു
മുഹമ്മദ് ലുക്മാനുൽ ഹക്കീം.സി (1st Sem BA Multimedia ) കോഴിക്കോട്: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിലെ അധ്യാപകരായ എ.പി മുഹമ്മദ് ഷഫീഖ്, ഉമ്മുഹബീബ ചാലിയാൻ എന്നിവരാണ് അഭിമാനനേട്ടം കരസ്ഥമാക്കിയത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട് സംഘടിപ്പിച്ച ആറാമത് അന്താരാഷ്ട്ര കോൺക്ലേവ് ”ഗീത 2025″ ൽ ഇരുവരും ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ‘ഇന്ത്യയെ വീണ്ടും സങ്കല്പിക്കുക;ലോക വീക്ഷണം രൂപപ്പെടുത്തുന്നു’ എന്നതായിരുന്നു കോൺക്ലേവിന്റെ മുഖ്യ പ്രമേയം. എ.പി മുഹമ്മദ് ഷഫീഖ് ‘ഇൻസ്റ്റിറ്റ്യൂഷണൽ […]
ശിശുദിനത്തിൽ ബഡ്‌സ് സ്കൂൾ സന്ദർശനവും ആഘോഷപരിപാടികളും സംഘടിപ്പിച്ച് എൻ. എസ്. എസ് യൂണിറ്റ്
സ്നേഹ. വി (1st Sem BA multimedia ) വേങ്ങര:ശിശു ദിനത്തോടനുബന്ധിച്ച് മലബാർ കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് സന്നദ്ധപ്രവർത്തകർ നവംബർ 14ന് പാണക്കാട് പേൾസ് ബഡ്‌സ് സ്കൂൾ സന്ദർശനവും ആഘോഷ പരിപാടികളും സംഘടിപ്പിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി.ടി നൗഫലിൻ്റെ നേതൃത്വത്തിലായിരുന്നു പരിപാടികൾ സംഘടിപ്പിച്ചിരുന്നത്. ശിശുദിന ആഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ വിവിധത്തരം കലാപരിപാടികൾ അവതരിപ്പിച്ചു. കൂടാതെ എൻ.എസ്.എസ്. സന്നദ്ധ പ്രവർത്തകർ സംഘടിപ്പിച്ച കളറിംഗ്, ക്യാപ് നിർമ്മാണം തുടങ്ങിയ വിവിധ സൃഷ്ടിപരിപാടികളിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. കുട്ടികളുമായി സമയം […]
ടോക്ക്മാസ്റ്റേഴ്സ്; ഭാവിയിലെ നേതാക്കൾക്കായുള്ള ബിസിനസ്സ് ഇംഗ്ലീഷ് പരിശീലനം സംഘടിപ്പിച്ചു
Iswa TT (1st Sem Ba Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ കൊമേഴ്‌സ് വകുപ്പ് (ബികോം സിഎ) 2025 നവംബർ 14-ന് ബിസ്കോം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ “ടോക്ക്മാസ്റ്റേഴ്സ് – ബിസിനസ്സ് ഇംഗ്ലീഷ് ഫോർ ഫ്യൂച്ചർ ലീഡേഴ്സ്” എന്ന പേരിൽ വിദ്യാർത്ഥികളുടെ ആശയവിനിമയ കഴിവുകൾ മെച്ചപ്പെടുത്താനുള്ള പരിശീലന പരിപാടി രാവിലെ 9.30 സംഘടിപ്പിച്ചു. പരിപാടി എം.എസ്. റാഷിദ ഫർസത്ത് സ്വാഗത പ്രസംഗം നടത്തി. തുടർന്ന് ഐക്യൂഎസി കോ ഓർഡിനേറ്റർ നവാൽ മുഹമ്മദ് പി.കെ. അധ്യക്ഷത […]








