ഫാത്തിമ ലിയ.വി (1st Sem BA Multimedia) വേങ്ങര: മാനസികാരോഗ്യത്തിന്റെ പ്രാധാന്യം വിളിച്ചോതി മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ സൈക്കോളജി വിഭാഗം സംഘടിപ്പിച്ച “മൈൻഡ്സ്പയർ” പരിപാടി വൻ വിജയകരമായി. മാനസികാരോഗ്യ വാരത്തിന്റെ ഭാഗമായി കോളേജിലെ വനിതാ വികസന വിഭാഗവുമായി (ഡബ്ല്യു.ഡി.സി.) ചേർന്ന് നടത്തിയ പരിപാടിയിൽ വിദ്യാർത്ഥിനികളും അദ്ധ്യാപകരും പങ്കാളികളായി. ഊരകം മലയുടെ മനോഹരമായ പ്രകൃതിയിലേക്ക് നടത്തിയ പ്രകൃതി നടത്തമാണ് (നേച്ചർ വാൾക്) പരിപാടിയുടെ മുഖ്യ ആകർഷണം. രാവിലെ ആരംഭിച്ച നടത്തം മലമുകളിലെ ശാന്തമായ അന്തരീക്ഷത്തിൽ അവസാനിച്ചു. […]
Month: October 2025
എ ഐ ഓറിയന്റേഷൻ പരിപാടി സംഘടിപ്പിച്ച് കമ്പ്യൂട്ടർ സയൻസ് വകുപ്പ്
ഫാത്തിമ ഫിദ പി (1st Sem BA Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 17 ന് എ ഐ ഓറിയന്റേഷൻ പരിപാടി സംഘടിപ്പിച്ചു. ആർട്ടിഫിഷൽ ഇൻ്റലിജൻസ് (എ.ഐ) മേഖലയിൽ വിദ്യാർത്ഥികൾക്ക് മാർഗനിർദ്ദേശം നൽകുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്. പ്രമുഖ ടെക് കമ്പനിയായ എക്സൈഡറിൻ്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. എ.ഐ. ട്രെയിനർ സുനിത് “മാസ്റ്റർ ദി ആർട്ട് ഓഫ് വൈബ് കോഡിംഗ്” എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. പ്രോഗ്രാമിംഗ് […]
റോബോട്ടിക്സിന്റെ സാധ്യതകൾ തുറന്ന് “റോബോസ് പാർക്ക്-2025”
ഫാത്തിമ ലിയ .വി (1st Sem 1 BA Multimedia) വേങ്ങര: സാങ്കേതികവിദ്യാ രംഗത്ത് വിദ്യാർത്ഥികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ കോളേജിലെ ഇലക്ട്രോണിക്സ് വിഭാഗം സംഘടിപ്പിച്ച റോബോട്ടിക് സെൽ ഉദ്ഘാടനവും ഹാൻഡ്‌സ്-ഓൺ റോബോട്ടിക്സ് ശിൽപ്പഷാല “റോബോസ്പാർക്ക്-2025” വിജയകരമായി സമാപിച്ചു. ഒക്ടോബർ 15 ന് രാവിലെ 9.30 മുതൽ വൈകുന്നേരം 3.30 വരെ നടന്ന ശിൽപ്പശാലയിൽ ഇലക്ട്രോണിക്സ്, ബിക്കോം സി.എ എന്നീ വിഭാഗങ്ങളിലെ നൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. സെൽ ഉദ്ഘാടനവും പൂർവ്വ വിദ്യാർത്ഥി സംഗമവും റോബോട്ടിക്സിലെ പഠന-ഗവേഷണ പ്രവർത്തനങ്ങൾ […]
കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളായ ഇ.എം ഫസ്മിൻ ഹാരിസ്, പി. അർജുൻ ദാസ് എന്നിവർ ക്യാമ്പസ് പ്ലേസ്മെന്റിൽ ഇടം നേടി
ഫാത്തിമ ഹിബ .പി (1st Sem 1 BA Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം വിദ്യാർത്ഥികളായ ഇ.എം ഫസ്മിൻ ഹാരിസ്, (ഇൻഡീസ് ഐ ടി സൊല്യൂഷൻ) പി. അർജുൻ ദാസ് (നെപ്റ്റോൺ സോഫ്റ്റ്‌വെയർ സൊല്യൂഷൻസ്) എന്നിവർ പ്രശസ്ത ഐ.ടി. സ്ഥാപനങ്ങളിൽ ക്യാമ്പസ് പ്ലേസ്മെന്റിൽ ഇടം നേടി. വിദ്യാർത്ഥികളുടെ ഈ നേട്ടം കോളേജിന് അഭിമാനമാണെന്നും വിദ്യാർത്ഥികളുടെ കഠിനാധ്വാനം, അധ്യാപക മാർഗനിർദേശങ്ങൾ, കോളേജിന്റെ ട്രെയിനിംഗ് സെഷനുകൾ എന്നിവയാണ് ഈ വിജയത്തിന് പിന്നിലെ […]
ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ ‘ഡീസ്‌ട്രെസ്’ അഭിമുഖം സംഘടിപ്പിച്ച് മാനേജ്മെന്റ് സ്റ്റഡീസ്
ഫാത്തിമ മിർഫ എം. കെ (sem 1 BA Multimedia) വേങ്ങര: “ഡിസ്ട്രസ്” എന്ന പേരിൽ വിദ്യാർത്ഥികളിൽ ആത്മവിശ്വാസം വളർത്തുന്നതിന് സ്‌ട്രെസ് അഭിമുഖം നടത്തി മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് മാനേജ്മെന്റ് സ്റ്റഡീസ് വകുപ്പ്. ഒക്ടോബർ പതിനാറിന് കോളേജ് സെമിനാർ ഹാളിൽ വെച്ചായിരുന്നു അഭിമുഖം സംഘടിപ്പിച്ചത്. വിദ്യാർത്ഥികളുടെ ആത്മവിശ്വാസo വർദ്ധിപ്പിക്കുക, മാനസിക സമ്മർദ്ദത്തെ നേരിടാനുള്ള കഴിവ് വളർത്തുക, തൊഴിൽ അഭിമുഖങ്ങളെ ആത്മവിശ്വാസത്തോടെ നേരിടുക, ആത്മവിശ്വാസത്തോടെ പ്രതികരിക്കാനും ആവശ്യമായ മാനസിക ശക്തി വളർത്തുക എന്നതായിരുന്നു ഈ അഭിമുഖത്തിന്റെ […]
ഭൂമിത്രസേന ക്ലബ്ബിന്റെ ലോക ഭക്ഷ്യദിന ക്യാമ്പയിൻ ശ്രദ്ധേയമായി
ഫാത്തിമ ഇർഷിഫ ടി (1st Sem BA Multimedia) വേങ്ങര: ലോക ഭക്ഷ്യ ദിനമായ ഒക്ടോബർ 16 ന് മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഭൂമിത്രസേന ക്ലബ്ബ് “ഒരു നേരത്തെ ഭക്ഷണം പങ്കിടാം” എന്ന പേരിൽ ക്യാമ്പയിൻ സംഘടിപ്പിച്ചു. “ഭക്ഷണം പങ്കിടുക, ഒരു ചിരി പരത്തുക” എന്ന സന്ദേശമുയർത്തിപ്പിടിച്ചായിരുന്നു ഈ പരിപാടി. കോളേജ് അധികൃതരുടെയും വിദ്യാർത്ഥികളുടെയും പങ്കാളിത്തത്തോടെയാണ് ഈ ക്യാമ്പയിൻ പൂർത്തിയാക്കിയത്. മലപ്പുറം കാവുങ്ങലിലെ നവജീവൻ ചാരിറ്റബിൾ ട്രസ്റ്റ് ആൻഡ് ഓൾഡ് ഏജ് ഹോമിലെ അന്തേവാസികൾക്ക് […]
സ്ത്രീ ശാക്തീകരണത്തിന് നിയമബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
മിസ്ഹബ് അബ്ദുള്ള (1st Sem BA Multimedia) വേങ്ങര: മലബാർ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ വനിതാ അവകാശങ്ങളെക്കുറിച്ചുള്ള നിയമ സാക്ഷരതാ ബോധവത്കരണ ക്ലാസ് ഒക്ടോബർ 16 ന് സംഘടിപ്പിച്ചു. കോളജിലെ വനിതാ സെല്ലിന്റെയും നിയമ പഠന വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി. പരിപാടിയുടെ ഉദ്ഘാടനം കോളജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. സി സൈദലവി നിർവഹിച്ചു. സ്ത്രീകൾക്ക് ലഭ്യമായ നിയമ അവകാശങ്ങളെക്കുറിച്ചുള്ള അറിവ് ഓരോരുത്തർക്കും ഉണ്ടായിരിക്കണമെന്നും, നിയമ ബോധവത്കരണം സ്ത്രീശക്തീകരണത്തിന്റെ അടിസ്ഥാനഘടകമാണെന്നും പ്രിൻസിപ്പൽ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പ്രമുഖ […]
സ്വയം പ്രതിരോധ പരിശീലനം: വനിതകളുടെ ശാക്തീകരണതിന് പുതിയ കരുതൽ
ഫാത്തിമ ഫിദ .പി (1st Sem BA Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ കേരള പോലീസ് വനിത സുരക്ഷ വിഭാഗമായ ഡബ്ലു.എസ്.ഡി.ടി ടീം, കോളേജ് വനിത വികസന സെൽ എന്നിവയുടെ ആഭിമുഖൄത്തിൽ ഒക്ടോബർ 14 ന് സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്കും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടി സ്വയം പ്രതിരോധ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. പരിശീലന പരിപാടി കോളേജ് പ്രിൻസിപ്പൾ പ്രൊ.ഡോ.സി സൈദലവി ഉദ്ഘാടനം നിർവഹിച്ചു. മാസ്റ്റർ ട്രൈനർമാരായ അസിസ്റ്റന്റ് സബ് […]
ബി സോൺ ഫുട്ബോൾ മത്സരത്തിൽ തിളക്കമേറിയ വിജയവുമായി മലബാർ കോളേജ്
മിസ്ഹബ് അബ്ദുള്ള (1st Sem BA Multimedia) മലപ്പുറം: കാലിക്കറ്റ് സർവകലാശാലയുടെ കീഴിൽ ബി സോൺ തലത്തിൽ ജില്ലയിലെ തിരൂരങ്ങാടിയിൽ നടന്ന സൗഹൃദ ഫുട്ബോൾ മത്സരത്തിൽ മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് മികച്ച പ്രകടനം കാഴ്ചവെച്ചു. പി.എസ്.എം.ഒ കോളേജ് തിരൂരങ്ങാടിയെ 6-0 എന്ന സ്കോറിന് പരാജയപ്പെടുത്തി. മത്സരത്തിന്റെ ആരംഭം മുതൽ തന്നെ മലബാർ കോളേജ് മികച്ച പ്രകടനം കാഴ്ചവെച്ചു. ടീമിനുവേണ്ടി ജൈഷാദ്, ശിംജിത്ത്, ഷാമിൽ, സ്വാലിഹ് എന്നിവർ ഓരോ ഗോൾ വീതം നേടി. സജിൻ അതുല്യമായ […]
വെള്ളിത്തിരയിലെ മായക്കാഴ്ചകൾ: മലയാള സിനിമയിലെ വി.എഫ്.എക്സ് വിപ്ലവം
റിദ എം പി (4 sem, BA Multimedia) മലയാള സിനിമയുടെ ഭാവനാലോകം ഇന്ന് വെറും നാലു ചുവരുകൾക്കുള്ളിലോ പരിചിതമായ ലൊക്കേഷനുകളിലോ ഒതുങ്ങുന്നില്ല. ഒരു കാലത്ത് ഹോളിവുഡ് ചിത്രങ്ങളിൽ മാത്രം കണ്ടു അത്ഭുതപ്പെട്ടിരുന്ന ദൃശ്യവിസ്മയങ്ങൾ ഇന്ന് മലയാളത്തിലെ കൊച്ചു ചിത്രങ്ങളിൽ പോലും സാധാരണമായിരിക്കുന്നു. ക്യാമറയ്ക്ക് പിന്നിലെ സാങ്കേതിക വിദ്യയായ വിഷ്വൽ എഫക്ട്‌സ് അഥവാ വി.എഫ്.എക്സ് ആണ് മലയാള സിനിമയുടെ അതിരുകൾ മായ്ച്ചുകളഞ്ഞത്. സിനിമയിലെ വി.എഫ്.എക്സ് എന്നാൽ വെറും സ്ഫോടനങ്ങളോ അത്ഭുതങ്ങളോ മാത്രമല്ലെന്ന് മലയാള സിനിമ തെളിയിച്ചു കഴിഞ്ഞു. […]










