News

 “മലയാളം ക്യാപ്സ്യൂൾ”; ഡോ. ഫബീനയുടെ പുതിയ പുസ്തകം പുറത്തിറങ്ങി

റിദ എം പി (3rd Sem BA Multimedia) വേങ്ങര: മലയാളം ഐച്ഛികവിഷയമായ വിവിധ പരീക്ഷകൾക്കള്ള മികച്ച പഠനസഹായ ഗ്രന്ഥം പുറത്തിറങ്ങി. മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് മലയാളം വകുപ്പ് അധ്യാപിക ഡോ. ഫബീന ഇ.വി രചിച്ച “മലയാളം ക്യാപ്സ്യൂൾ” എന്ന ഗ്രന്ഥം പുറത്തിറങ്ങി. യുപിഎസ്‌സി പരീക്ഷകൾ, മലയാളം, എച്ച്.എസ്.ടി , എച്ച്.എസ്.എസ്.ടി, നെറ്റ്/ജെആർഎഫ്, പിഎച്ച്ഡി പ്രവേശനം, കെ-ടെറ്റ്, സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്, സെറ്റ് എന്നിവയ്ക്ക് തയ്യാറെടുക്കുന്നവർക്ക് മലയാള ഭാഷയുടെ ഉത്ഭവം മുതൽ സമകാലീന […]

News

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ദേശഭക്തിഗാന മത്സരം സംഘടിപ്പിച്ചു

ഫാത്തിമ റിസ്‌വ.എം (3rd sem BA Multimedia) വേങ്ങര: എഴുപത്തൊൻപതാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിലെ എക്താര മ്യൂസിക് ക്ലബ്ബും പത്താമത് സ്റ്റുഡന്റ്സ് യൂണിയനും സംയുക്തമായി ഓഗസ്റ്റ് 14ന് ദേശഭക്തിഗാന മത്സരം കോളേജ് സെമിനാർ ഹാളിൽ വെച്ച് സംഘടിപ്പിച്ചു. മത്സരത്തിൽ വിവിധ വകുപ്പുകളിൽ നിന്നും അഞ്ച് പേരടങ്ങുന്ന സംഘങ്ങൾ പങ്കെടുത്തു. മത്സരത്തിൽ ബിസിഎ വകുപ്പ് ഒന്നാം സ്ഥാനവും (501 രൂപ), ബിബിഎ വകുപ്പ് രണ്ടാം സ്ഥാനവും (301 രൂപ) കരസ്ഥമാക്കി. സംഗീത […]

News

ജില്ലാതല യുവ ഇന്നോവേറ്റേഴ്സ് പരിപാടിയിൽ മലബാർ കോളേജ് വിദ്യാർത്ഥികൾക്ക് ഇരട്ട വിജയം

ഷിഫാന ഷെറിൻ (3rd Sem, BA Multimedia) മലപ്പുറം: വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഐ.ഇ.ഡി.സിയുടെ രണ്ട് ടീമുകൾ മലപ്പുറം ജില്ലാതല യുവ ഇന്നോവേറ്റേഴ്സ് പരിപാടിയുടെ (വൈ ഐ പി 7.0) ഭാഗമായി നടന്ന മത്സരത്തിൽ ഇരട്ട വിജയം കരസ്ഥമാക്കി. ബിസിഎ വിഭാഗത്തിലെ നിതിന, ഇലക്ട്രോണിക്സ് വിഭാഗത്തിലെ മുഹമ്മദ് സിനാൻ എന്നിവരുടെ നേതൃത്വത്തിലുള്ള ടീമുകളാണ് ജില്ലാതല വിജയികളായത്. ഓരോ ടീമിനും ₹25,000 രൂപ വീതമാണ് സമ്മാനമായി ലഭിച്ചത്. ടീമുകളുടെ പരിശീലകരായി പ്രവർത്തിച്ചത് അധ്യാപകരായ ബിസിഎ […]

News

സംഗീത പ്രതിഭകൾക്ക് വേദിയായി ഇക്താര ഓഡിഷൻ

ഫാത്തിമ റിഫ പി.പി (3rd sem BA Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഇക്താര സംഗീത ക്ലബ്ബ് 2025–26 വർഷത്തേക്കുള്ള അംഗങ്ങളെ കണ്ടെത്തുന്നതിനായി ഓഗസ്റ്റ് 13 ന് “കോൾ ഫോർ ഓഡിഷൻ” എന്ന പേരിൽ കോളേജിലെ വിദ്യാർത്ഥികൾക്കായി ഓഡിഷൻ സംഘടുപ്പിച്ചു. സംഗീത അഭിരുചിയുള്ള വിദ്യാർത്ഥികൾക്ക് വേദിയൊരുക്കുന്നതിനായി നടത്തിയ ഓഡിഷനിൽ കോളേജിലെ വിവിധ വകുപ്പുകളിൽ നിന്നുള്ള ഗായകർ പങ്കെടുത്തു. ഇക്താര സംഗീത ക്ലബിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി കോളേജിലെ കലാപ്രതിഭകളെ കണ്ടെത്തി അവരെ വളർത്തി […]

Campus Vibe General

ഫ്രണ്ട്ഷിപ്പ് 2.0 – സ്ക്രീനിന് അപ്പുറവും ഇപ്പുറവുമുള്ള സൗഹൃദങ്ങൾ

റിദ എം പി ( 4 sem, BA Multimedia ) കോളേജ് വരാന്തയിൽ ഒന്നിച്ചിരുന്ന് വർത്തമാനം പറയുന്നതിനിടയിലും എല്ലാവരുടെയും കണ്ണുകൾ ഫോണുകളിലാണ്. ഒരാൾ ഇൻസ്റ്റാഗ്രാമിലെ പുതിയ മീം ഷെയർ ചെയ്യുന്നു, മറ്റൊരാൾ വാട്സാപ്പ് ഗ്രൂപ്പിലെ ചർച്ചയിൽ മുഴുകിയിരിക്കുന്നു. ശരീരങ്ങൾ കൊണ്ട് അരികിലുണ്ടെങ്കിലും മനസ്സുകൾ കൊണ്ട് നാം എവിടെയാണ്? ഡിജിറ്റൽ ലോകം നമുക്ക് ആയിരക്കണക്കിന് ‘സുഹൃത്തുക്കളെ’ തരുമ്പോൾ, യഥാർത്ഥ സൗഹൃദത്തിന്റെ ആഴം കുറയുകയാണോ? മുമ്പ് സൗഹൃദങ്ങൾ തുടങ്ങിയിരുന്നത് ഒരേ ബെഞ്ചിലിരുന്നോ അല്ലെങ്കിൽ ഒരുമിച്ചുള്ള യാത്രകളിലോ ആയിരുന്നു. എന്നാൽ […]

News

അന്തരാഷ്ട്ര യൂത്ത് ദിനം ആഘോഷിച്ചു

നാഫിഅ തെങ്ങിലാൻ (3rd sem BA Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എൻ.സി.സി ആർമി വിഭാഗവും തിരൂരങ്ങാടി താലൂക്ക് ലീഗൽ സർവീസസ് അതോറിറ്റിയും സംയുക്തമായി അന്താരാഷ്ട്ര യൂത്ത് ദിനത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. അഡ്വ. സി.കെ. സിദ്ധീഖ് വിദ്യാർത്ഥികളിൽ കണ്ടുവരുന്ന ലഹരി ഉപയോഗം, റാഗിംഗ് പ്രവണത എന്നിവയും അവയുടെ നിയമ വശങ്ങളും സംബന്ധിച്ച് വിദ്യാർത്ഥികൾക്ക് അവബോധം നൽകി. പുതിയ വിദ്യാർത്ഥികൾക്കായി എൻ.സി.സി ജീവിതത്തിലെ രീതികൾ പരിചയപ്പെടുത്തി. സീനിയർ അണ്ടർ ഓഫീസർ സാന്ദ്ര, […]

News

പ്രാദേശിക ചരിത്ര രചനാ ശിൽപ്പശാല സംഘടിപ്പിച്ചു

കണ്ണമംഗലം: പ്രാദേശിക ചരിത്രം രേഖപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കണ്ണമംഗലം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പ്രാദേശിക ചരിത്ര രചനാ ശിൽപ്പശാല സംഘടിപ്പിച്ചു. കണ്ണമംഗലം പ്രദേശത്തെ വിവിധ സ്കൂളുകളിലെയും മലബാർ കോളേജിലെയും വിദ്യാർത്ഥികൾ, പഞ്ചായത്തിലെ അംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. കാലിക്കറ്റ് സർവകലാശാല ഹിസ്റ്ററി വിഭാഗം മേധാവി ഡോ.പി ശിവദാസൻ മുഖ്യപ്രഭാഷണം നടത്തി. പ്രാദേശിക ചരിത്രത്തിന്റെ പ്രാധാന്യം, രേഖപ്പെടുത്തൽ രീതികൾ, പാരമ്പര്യ സംരക്ഷണത്തിന്റെ ആവശ്യകത എന്നീ വിഷയങ്ങളിൽ അദ്ദേഹം സംസാരിച്ചു. പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് യു.എം ഹംസ , പഞ്ചായത്ത് സെക്രട്ടറി […]

News

ജില്ലാ തൈക്വാണ്ടോ ചാമ്പ്യൻഷിപ്പിൽ റനക്കും മുസ്‌ഫിറക്കും അഭിമാന നേട്ടം

മുബീന. എം.ക്കെ (3rd sem BA multimedia) വേങ്ങര: മലപ്പുറം എം.സ്.പി ഇന്ദിരാ പ്രിയദർശിനി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 2025 അമേച്വർ ജില്ലാ തൈക്വാണ്ടോ ചാമ്പ്യൻഷിപ്പിൽ മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വിദ്യാർത്ഥിനികളായ ഫാത്തിമ റന, മുസ്‌ഫിറ പി എന്നിവർക്ക് അഭിമാനകരമായ നേട്ടം. ഇംഗ്ലീഷ് വിഭാഗത്തിലെ മൂന്നാം വർഷ വിദ്യാർത്ഥിനി ഫാത്തിമ റന (പൂംസേ സീനിയർ ഗേൾസ്, ഇൻഡിവിഡ്വൽ) വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയതോടൊപ്പം തൈക്വാണ്ടോ (അണ്ടർ 46) വിഭാഗം മത്സരത്തിലും വെങ്കല മെഡലോടെ ഇരട്ട […]

News

ലിറ്റ്ക്വീസ് 2025- സീസൺ 3 സംഘടിപ്പിച്ചു ഇംഗ്ലീഷ് വകുപ്പ്

Jesla Sherin P.P ( Third semester BA Multimedia) വേങ്ങര: മാലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഇംഗ്ലീഷ് വകുപ്പിന്റെ നേതൃത്വത്തിൽ ലിറ്റ്ക്വീസ് 2025- സീസൺ 3 സംഘടിപ്പിച്ചു (ഇന്ത്യൻ ലിറ്ററേച്ചർ എഡിഷൻ). “പ്രശസ്ത ഇന്ത്യൻ സാഹിത്യകാരന്മാരുടെ എഴുത്തും ജീവിതവും” എന്നതാണ് മത്സര വിഷയം. പ്രശസ്ത ഇന്ത്യൻ സാഹിത്യകാരന്മാരായ ജുംപ ലാഹിരി, അരുന്ധതി റോയ്, കേക്കി എൻ. ദാരുവല്ല എന്നിവരുടെ ജീവിതവും സാഹിത്യ സൃഷ്ടികളും ഉൾപ്പെടുത്തി വിവിധ ഘടകങ്ങളിലുള്ള ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. ഇംഗ്ലീഷ് വകുപ്പിൽ നിന്ന് […]

News

ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് വഴിയൊരുക്കി വി.കെ സഹ്‌ല

ദിൽഷാന. കെ(BA Multimedia 3rd semester) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് സൈക്കോളജി വിഭാഗത്തിൽ നിന്നും 2024 ൽ പുറത്തിറങ്ങുകയും ഡൽഹി ജാമിഅ മില്ലിയ സർവകലാശാലയിൽ മികച്ച റാങ്കോടെ പ്രവേശനം നേടുകയും ചെയ്ത വി.കെ സഹ്‌ലയായിരുന്നു ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് വഴിയൊരുക്കി സംസാരിച്ചത്. മക്കാസ പൂർവ്വ വിദ്യാർത്ഥി കൂടിയായ സഹ്‌ല ഡൽഹി ജാമിഅ മില്ലിയ ഇസ്ലാമിയ, സർവകലാശാലയിൽ സൈക്കോളജി ബിരുദാനന്തര ബിരുദ വിദ്യാർത്തിയാണ്. “പാവിങ് ദി വേ റ്റു യൂണിവേഴ്സിറ്റി ഡ്രീംസ്‌” എന്ന വിഷയത്തിലായിരിന്നു […]