News

ഓണാഘോഷത്തിൽ ‘വിളയാടി’ മലബാർ ക്യാമ്പസ്

Jesla Sherin P.P (3rd semr BA Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ വിദ്യാർത്ഥി യൂണിയനും എൻ.എസ്.എസ് യൂണിറ്റും ചേർന്ന് സംഘടിപ്പിച്ച “വിളയാട്ടം 2025” ഓണാഘോഷ പരിപാടി ആഗസ്റ്റ് 26-ന് വിദ്യാർത്ഥികളുടെ വിവിധ പരിപാടികളോടെ ആഘോഷിച്ചു. വലിയ പൂക്കളം ഒരുക്കിയാണ് കോളേജിൽ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് ആവേശകരമായ ഫ്ലാഷ് മോബ് വിദ്യാർത്ഥികളിൽ ഉല്ലാസം പകർന്നു. ഓണപ്പാട്ടുകളും ഫോട്ടോ സെഷനും ക്യാമ്പസിനെ ആഘോഷത്തിന്റെ നിറങ്ങളിൽ പൊതിഞ്ഞു. കലം പൊട്ടിക്കൽ, സുന്ദരിക്ക്‌ പൊട്ട് തൊടൽ […]

News

ഗാർഹിക പീഡനത്തിനെതിരെ വേങ്ങര ബസ് സ്റ്റാൻഡിൽ ബോധവത്കരണ ക്യാമ്പയിൻ

നിഹാല. ഒ (3rd Sem, BA Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിലെ വനിതാ വികസന സെല്ലിന്റെ (ഡബ്ല്യൂ ടി സി) ആഭിമുഖ്യത്തിൽ ഗാർഹിക പീഡനത്തിനെതിരെ അവബോധ ക്യാമ്പയിൻ സംഘടിപ്പിച്ചു. “അവളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടൂ, ശരീരത്തിന് നേരെ അല്ല” എന്ന മുദ്രാവാക്യമുയർത്തി ആഗസ്റ്റ് 20- ന് വേങ്ങര ബസ് സ്റ്റാൻഡിൽ വെച്ചാണ് ക്യാമ്പയിൻ നടന്നത്. പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾ ഗാർഹിക പീഡനത്തെക്കുറിച്ചുള്ള സന്ദേശം ഉൾക്കൊള്ളിച്ച മൈമിങ് അവതരണം നടത്തി. കൂടാതെ, ഗാർഹിക […]

News

വിദ്യാർത്ഥികളുടെ സ്വന്തം ഫോട്ടോ പ്രദർശനം ‘ക്യാപ്ച്യുറ 2025’ വൈവിധ്യമായ അനുഭവമായി മാറി

ഷിഫാന ഷെറിൻ (3rd sem, BA Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ മൾട്ടിമീഡിയ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ക്യാപ്ച്യുറ 2025 – ലോക ഫോട്ടോഗ്രഫി ദിനം വൈവിധ്യമാർന്ന പരിപാടികളോടെ മലബാർ ക്യാമ്പസ്സിൽ വെച്ച് നടന്നു. പരിപാടിയുടെ ഉദ്ഘാടനം സുപ്രഭാതം ഡെയിലി ഫോട്ടോജേർണലിസ്റ്റ് പി.പി. ആഫ്താബ് നിർവഹിച്ചു. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങളും പരിപാടിയിൽ പ്രദർശിപ്പിച്ചു. കൂടാതെ അദ്ദേഹത്തിന്റെ ഫോട്ടോകളും അവയുടെ കഥകളും അദ്ദേഹം വിദ്യാർത്ഥികളുമായി പങ്കുവച്ചു. വിദ്യാർത്ഥികൾ സ്വന്തമായി എടുത്ത ചിത്രങ്ങളാണ് പരിപാടിയിൽ പ്രദർശിപ്പിച്ചത്. […]

News

ഫ്രഷേഴ്‌സ് എംപവർമെന്റ് പ്രോഗ്രാം: പുതിയ ചുവടുകളുമായി കോമേഴ്‌സ് വിഭാഗം

ദിൽഷാന.കെ (3rd sem, BA multimedia) വേങ്ങര: മലബാർ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് കോമേഴ്സ് വിഭാഗം (ബി.കോം സിഎ) “അഗാസ് – ന്യൂ ബിഗിനിങ്സ്” പദ്ധതിയുടെ ഭാഗമായ് 2025 ഓഗസ്റ്റ് 19-ന് ഫ്രഷേഴ്‌സ് എംപവർമെന്റ് പരിപാടി സംഘടിപ്പിച്ചു. കോമേഴ്‌സ് വിഭാഗം അധ്യാപകൻ ഡോ. ഫൈസൽ ടി അധ്യക്ഷത വഹിച്ചു. അഡ്വ. അഷ്‌ക്കർ അലി കാരാത്തോട് ആയിരുന്നു പരിപാടി നയിച്ചത്. വിദ്യാർത്ഥികളിൽ ആത്മവിശ്വാസവും ഉത്സാഹവും വളർത്തുന്നതിനായി വിവിധ ടീം ആക്റ്റിവിറ്റികളും, ഗെയിമുകളും, ക്രിയേറ്റീവ് ചാർട്ട് പ്രെസന്റേഷനുകളും ഉണ്ടായിരുന്നു. […]

News

ഐ.ഇ.ഡി.സിയുടെ പുതു സംരംഭം സിപ് ആൻഡ് സിങ്കിന് കേന്ദ്ര സർക്കാരിന്റെ ഉദ്യം രെജിസ്ട്രേഷൻ

നൗഹ അയിഷ കെ വി (3rd sem BA Multimedia) വേങ്ങര: മലബാർ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഐ.ഇ.ഡി.സി (ഇന്നൊവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡെവലപ്മെൻറ് സെന്റർ) ന് കീഴിൽ പ്രവർത്തിക്കുന്ന വിദ്യാർത്ഥി സംരംഭമായ സിപ്പ് ആൻഡ് സിങ്ക് ഔദ്യോഗികമായി ഉദ്യം (എം.എസ്.എം.ഇ) രജിസ്ട്രേഷൻ നേടി. ഇന്ത്യൻ സർക്കാരിന്റെ അംഗീകാരം ലഭിച്ച ഒരു പ്രധാന നേട്ടമാണിത്. ഉദ്യം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കോളജ് പ്രിൻസിപ്പൽ പ്രൊ.ഡോ. സി സെയ്ദലവി വിദ്യാർത്ഥികൾക്ക് കൈമാറി. വിദ്യാർത്ഥികളുടെ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വലിയൊരു മുന്നേറ്റമാണ് […]

News

വർണ്ണശബളമായ പരിപാടികളോടെ മലബാർ കോളേജിൽ 79-ാം സ്വാതന്ത്ര്യ ദിനം

ഫാത്തിമ റിഫ പി.പി (3rd sem BA Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എൻ.സി.സി ആർമി വിംഗും എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി 79-ാം സ്വാതന്ത്ര്യ ദിനം വലിയ ആഘോഷങ്ങളോടെയും ദേശസ്നേഹാഭിമാനത്തോടെയും സംഘടിപ്പിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ മഹത്വം അനുസ്മരിപ്പിക്കുന്ന പരിപാടികൾക്ക് പ്രിൻസിപ്പൽ പ്രൊ.ഡോ.സി. സൈദലവി ദേശീയ പതാക ഉയർത്തി കൊണ്ട് തുടക്കം കുറിച്ചു. തുടർന്ന്, അദ്ദേഹം സ്വാതന്ത്ര്യ ദിനത്തിന്റെ ചരിത്രവും, സന്ദേശവും പകർന്ന് നൽകി. പരിപാടിയുടെ ഭാഗമായി എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി.ടി നൗഫൽ, […]

News

രാജ്യം എഴുപത്തൊൻപതാം സ്വാതന്ത്ര്യദിന നിറവിൽ

നാഫിഅ തെങ്ങിലാൻ, ഫാത്തിമ റിസ്‌വ.(3rd Sem BA Multimedia) എഴുപത്തൊൻപതാം സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യയുടെ ചരിത്രത്താളുകൾ മറിക്കുമ്പോൾ ഈ രാജ്യത്തെ ജനങ്ങൾക്ക് സ്വാതന്ത്ര്യം എന്നത് സ്വയംഭരണം നടത്താനുള്ള അവകാശവും, വിദേശാധിപത്യത്തിൽ നിന്നും മുഴുവൻ സ്വയം നിയന്ത്രണം കൈവശം വെയ്ക്കാനുള്ള നിലയും ആകുന്നു. സ്വന്തം ഭരണഘടന, നിയമം, ഭരണസംവിധാനം, സാമ്പത്തികനയം എന്നിവ ജനങ്ങളുടെ ഇഷ്ടാനുസരണം തീരുമാനിക്കാൻ കഴിയുന്ന അവസ്ഥയാണ് അത്. ഇന്ത്യയുടെ കാര്യത്തിൽ, ബ്രിട്ടീഷ് കൊളോണിയൽ ഭരണം അവസാനിപ്പിച്ച്, ജനങ്ങൾക്കു തന്നെ രാജ്യം നിയന്ത്രിക്കാൻ കഴിയുന്ന അവസ്ഥയായി മാറുക എന്നതായിരുന്നു […]

News

പുനരുപയോഗ സന്ദേശവുമായി “റിവൈവ്” ശിൽപ്പശാല

ജെസല ഷെറിൻ പി.പി (3rd Sem BA Multimedia) വേങ്ങര: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി മാലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ റിവൈവ് എന്ന പേരിൽ പുനരുപയോഗ ശിൽപ്പശാല സംഘടിപ്പിച്ചു. “സ്റ്റിച്ച് യുവർ സ്റ്റൈൽ, ക്യാരി യുവർ ടൈൽ” എന്ന ആശയവുമായി ഭൂമിത്രസേന ക്ലബിന്റെയും ഐ.ഇ.ഡി.സി ക്ലബിന്റെയും ആഭിമുഖ്യത്തിലാണ് എസെഡ് ഫൗണ്ടേഷന്റെ സഹകരണത്തോടെ ശിൽപ്പശാല സംഘടിപ്പിച്ചത്. കോളേജ് പ്രിൻസിപ്പൽ പ്രൊ. ഡോ. സി സൈദലവി ഉദ്ഘാടനം ചെയ്തു. എസെഡ് ഫൗണ്ടേഷൻ സ്ഥാപകയായ മുഹ്സിന ആരീക്കൻ, സഹസ്ഥാപക പി. […]

News

അഫ്ലഹ് അബ്ദുൽ അസീസിന് അമേരിക്കൻ സി എം എ

നിഹാല.ഒ (3rd Sem Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിലെ ബി.കോം സി.എ (2020 – 2023) ബാച്ച് വിദ്യാർത്ഥി അഫ്ലഹ് അബ്ദുൽ അസീസിന് അമേരിക്കൻ സർട്ടിഫൈഡ് മാനേജ്മെന്റ് അക്കൗണ്ടന്റ് (സി എം എ, യുഎസ്എ) യോഗ്യത നേടി. അക്കൗണ്ടിംഗ്, ഫിനാൻസ് മേഖലയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള അംഗീകാരം ലഭിക്കുന്ന സി എം എ യുഎസ്എ യോഗ്യത നേടിയത് അഫ്ലാഹ്‌ അബ്ദുൽ അസീസിന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ്. കോമേഴ്‌സ് വിഭാഗം സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ കോളേജ് […]

News

കരിയർ കോൺക്ലേവ് സംഘടിപ്പിച്ചു കൊമേഴ്സ് വകുപ്പ്

ഫാത്തിമ റിസ്‌വ .എം ബി എ മൾട്ടിമീഡിയ (3rd Sem Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ കൊമേഴ്സ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സി എ , സി എം എ , സി എസ് കോഴ്സുകൾക്കുള്ള കരിയർ കോൺക്ലേവ് സംഘടിപ്പിച്ചു. പഠന-തൊഴിൽ മാർഗങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുക, കമ്പനി സെക്രട്ടറി, ചാർട്ടേഡ് അക്കൗണ്ടൻസി, കോസ്റ്റ് മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ ഇന്ത്യൻ, അന്താരാഷ്ട്ര തലങ്ങളിൽ ലഭ്യമായ അവസരങ്ങൾ വിദ്യാർത്ഥികൾക്ക് വ്യക്തമാക്കുക, ശരിയായ പഠനരീതികളും പരീക്ഷാ തയ്യാറെടുപ്പുകളും വ്യക്തമാക്കുക, […]