വേങ്ങര : മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ എൻ.എസ് എസ് യൂണിറ്റ് ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു. ജൂൺ ഇരുപത്തി ആറിന് വൈകുന്നേരം മൂന്ന് മണിക്ക് കോളേജിൽ വെച്ച് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ നൗഫൽ പി ടി ലഹരിക്കെതിരെയുള്ള ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്തു. എൻ. എസ് എസ് സെക്രട്ടറി ഫാത്തിമ റിൻസ ആശംസകൾ അറിയിച്ചു. പുതിയ യുവതയെ മയക്കുമരുന്നിന്റെ ചതിക്കുഴിയിൽ നിന്നും മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ എൻ എസ് എസ് വളണ്ടിയർ റഷ, […]
Month: June 2025
യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാം 7.0 ൽ മലബാറിന് അഭിമാന നേട്ടം; പതിനൊന്ന് ടീമുകൾ വിജയിച്ച് ജില്ലാതലത്തിൽ മൂന്നാം സ്ഥാനം
റിദ എം പി BA Multimedia (third semester) വേങ്ങര: മലബാർ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിസിന് യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാം (YIP) 7.0-ൽ പ്രൗഢിമയമായ വിജയം. കോളജ് തല പ്രാഥമിക റൗണ്ടിൽ നിന്നുള്ള പതിനൊന്ന് ടീമുകൾ വിജയികളായി തെരഞ്ഞടുക്കപ്പെട്ടത് മലബാറിന് വലിയ നേട്ടമായി. ഇതോടെ മലപ്പുറം ജില്ലാ തലത്തിൽ കോളേജുകൾ അടിസ്ഥാനമാക്കിയുള്ള റാങ്ക് ലിസ്റ്റിൽ മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിസിന് മൂന്നാം സ്ഥാനം ലഭിച്ചു. കോളജിന്റെ ആശയശക്തിക്കും വിദ്യാർത്ഥികളുടെ സൃഷ്ടിപരമായ കഴിവുകൾക്കും വലിയ അംഗീകരമാണ് […]
ലഹരിവിമുക്ത സമൂഹത്തിനായി മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിസിൽ ബോധവൽക്കരണ പരിപാടി നടത്തി
റിദ എം പി BA MULTIMEDIA (third semester) വേങ്ങര: ലഹരിമരുന്ന് വിരുദ്ധ ദിനത്തിന്റെ ഭാഗമായി മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കോളേജിലെ നാഷണൽ കേഡറ്റ് കോർപ്സ് (എൻസിസി) യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സെൽ, ഭാരത് സ്കൗട്ട്സ് & ഗൈഡ്സ്, എ.എം.യു.പിഎസ് വലിയോറ ഈസ്റ്റ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി ലഹരി വസ്തുക്കളുടെ ദുരുപയോഗം ചെറുക്കാനും യുവജനങ്ങളിൽ ആരോഗ്യപരമായ ജീവിതശൈലി വളർത്താനും ലക്ഷ്യമിട്ടു. ഉച്ചയ്ക്ക് ഒന്നരക്ക് ആരംഭിച്ച പരിപാടിയിൽ മയക്കുമരുന്ന് […]
അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഫിസിക്കൽ എഡ്യൂക്കേഷൻ വകുപ്പും എൻ എസ് എസ് , എൻ സി സി യൂണിറ്റുകളും സംയുക്തമായി അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. 2025 ജൂൺ 21ന് രാവിലെ 9 ന് കോളേജ് സെമിനാർ ഹാളിൽ വെച്ച് നടന്ന യോഗ പരിശീലന പരിപാടി ആദിൽ കെ. പി. (സെർട്ടിഫൈഡ് യോഗ, യോഗ തെറാപ്പി, ബീറ്റ് 60 യോഗ ട്രൈനെർ) ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൾ പ്രൊ. ഡോ. സി. സൈദലവി […]
വായന ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം സംഘടിപ്പിച്ചു എൻ സി സി യൂണിറ്റ്
Fathima Rifa PP BA multimedia second semester വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ എൻ സി സി യൂണിറ്റ് വായന ദിനത്തോടാനുബന്ധിച്ച് കോളേജിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. ലഫ്. ഡോ. സാബു കെ. രസ്തം വിജയികളായ വിദ്യാർത്ഥികൾക്ക് സമ്മാനദാനം നിർവഹിച്ചു. രണ്ടാം വർഷ മൾട്ടിമീഡിയ വിഭാഗത്തിലെ ജസീൽ ഒന്നാം സ്ഥാനവും, ബി.കോം ടൂറിസം വിഭാഗത്തിലെ അർഷാദ് രണ്ടാം സ്ഥാനവും നേടി. വിദ്യാർത്ഥികൾക്കിടയിൽ വായനയെ പ്രോത്സഹിപ്പിക്കുന്നതിനും വായനയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും ഈ പരിപാടി സഹായിച്ചു. […]
റാഫ്, എൻസിസി, എൻഎസ്എസ് ചേർന്ന് റോഡ് സുരക്ഷയും മയക്കുമരുന്ന് വിരുദ്ധ ബോധവത്കരണവും സംഘടിപ്പിച്ചു.
റിദ എം പി BA Multimedia (Third Semester) വേങ്ങര: റോഡ് സുരക്ഷയും മയക്കുമരുന്ന് വിരുദ്ധ ബോധവത്കരണവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, ജില്ലാ ഭരണകൂടം, എൻസിസി ,എൻഎസ്എസ് , റാഫ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ വെച്ച് ജൂൺ ഒമ്പതിന് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന വീഡിയോ പ്രദർശനം വലിയ ജനശ്രദ്ധ പിടിച്ചുപറ്റി. എൻസിസി, എൻഎസ്എസ് ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു. പരിപാടിയുടെ സ്വാഗതം റാഫ് ജില്ലാ ജനറൽ സെക്രട്ടറി […]
എൻ. എസ്. എസ് പരിസ്ഥിതി ദിനം ആചരിച്ചു
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങര എൻ.എസ്.എസ് യൂണിറ്റ്, ഭൂമിത്ര സേന യൂണിറ്റ്, ഊരകം ഗ്രാമപഞ്ചായത്ത് എന്നിവ സംയുക്തമായി ലോക പരിസ്ഥിതി ദിനം ആചരിച്ചു. പഞ്ചായത്തിൻ്റെ ഭാഗമായ മാലാപറമ്പ് അങ്ങാടിയും കോളേജ് പരിസരവും ശുചീകരിച്ചു. പ്ലാസ്റ്റിക് വിമുക്ത സന്ദേശവുമായി ശുചീകരണം നടത്തുകയും വെയിസ്റ്റ് ബിന്നുകളും, പ്ലാസ്റ്റിക് നിർമാർജന ബോർഡുകളും സ്ഥാപിക്കുകയും ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ നൗഫൽ പി.ടി അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. മുഹമ്മദ് ലിയാഉദ്ദീൻ നിർവഹിച്ചു. […]
മലബാർ എഡ്യൂ ഫെസ്റ്റിൻ്റെ ഭാഗമായി എം.ഇ.എഫ് ഭാരവാഹികൾ മലബാറിൽ
ജെസ്‌ല ഷെറിൻ പി.പി (BA Multimedia 2nd Semester) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ മലബാർ എഡ്യൂ ഫെസ്റ്റിൻ്റെ ഭാഗമായി എം.ഇ.എഫ് ഭാരവാഹികൾ സംവദിച്ചു. കാലിക്കറ്റ് സർവകലാശാല യൂണിയന്റെ ആഭിമുഖ്യത്തിൽ മലബാർ എഡ്യൂ ഫെസ്റ്റ് ഫെബ്രുവരി പത്തൊമ്പത്, ഇരുപത്, ഇരുപത്തിയൊന്ന് തിയ്യതികളിലായി മലപ്പുറം ഗവൺമെന്റ് കോളേജിൽ നടക്കും. ഇതുമായി ബന്ധപ്പെട്ട് എം.ഇ.എഫ് ഭാരവാഹികളായ അജീഷ് വി.ആർ, മുഹമ്മദ് അൽത്താഫ് എന്നിവർ ജനുവരി മുപ്പത്തി ഒന്നിന് വെള്ളിയാഴ്ച മലബാർ കോളേജിൽ എത്തിയിരുന്നു. വിദ്യാഭ്യാസമേഖലയെക്കുറിച്ചും, കരിയർ ഗൈഡൻസും, […]







