News

സ്വന്തമായി ക്രിസ്തുമസ് സ്റ്റാർ നിർമ്മിച്ച് മലബാർ കോളേജിലെ ഇലക്ട്രോണിക്സ് വകുപ്പ്

Musrifa (2nd semester BA Multimedia ) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിസിൽ ക്രിസ്തുമസ് ദിനത്തോടനുബന്തിച്ച് ഇലക്ട്രോണിക്സ് വകുപ്പ് ക്രിസ്തുമസ് സ്റ്റാർ ശിൽപശാല സംഘടിപ്പിച്ചു. ഒന്നാം വർഷ വിദ്യാർത്ഥികളായിരുന്നു ശിൽപശാലയിൽ പങ്കെടുത്തത്. ഇലക്ട്രോണിക്സ് വിഭാഗം അധ്യാപിക ഡോ. പി ഷബീബയുടെ നേതൃത്വത്തിൽ വകുപ്പിലെ മറ്റു അധ്യാപകരുടെയും മൂന്നാം വർഷ വിദ്യാർത്ഥികളുടെയും നേതൃത്വത്തിലാണ് ശിൽപശാല നടന്നത്. ഇലക്ട്രിക്കൽ ജോലികളുടെ പരിശീലനം എന്ന ലക്ഷ്യത്തോടെയാണ് ശിൽപശാല സംഘടിപ്പിച്ചിട്ടുള്ളത്. വിദ്യാർത്ഥികൾ നിർമിച്ച ക്രിസ്തുമസ് സ്റ്റാർ കോളേജിൽ പ്രദർശനം നടത്തി.