ആയിഷ സുഹൈമത്ത് വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് മൾട്ടിമീഡിയ വിഭാഗം അന്താരാഷ്ട്ര അനിമേഷൻ ദിനത്തോടനുബന്ധിച്ചു വിവിധ പരിപാടികൾ സംഘടിപ്പിച്ചു. രണ്ടു ദിവസങ്ങളിൽ ആയിട്ടാണ് പരിപാടികൾ സംഘടിപ്പിച്ചത്. ഒക്ടോബർ 28 ന് രാവിലെ 10.00 ന് മെറ്റവേർസ് സങ്കേതിക വിദ്യയെ കുറിച്ചുള്ള ശിൽപശാല നടത്തി. പ്രിൻസിപ്പൽ ബിഷാറ എം പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ഇലുസിയ ലാബ് സി.ഇ.ഒ നൗഫൽ.പി വിദ്യാർഥികൾക്ക് ട്രെയിനിംഗ് നൽകി. ഡിപ്പാർട്മെന്റ് തലവൻ നമീർ എം, നൗഫൽ പി.ടി, നയീം […]
Month: October 2022
ബി സോൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ തിളങ്ങി മലബാർ
റംഷിദ കെ.ടി വേങ്ങര: കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി സോൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ തിളങ്ങി മലബാർ കോളേജ് ഓഫ് അഡ്വാൻസിഡ് സ്റ്റഡീസ്. സെഞ്ച്വറി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചായിരുന്നു മത്സരം. രാവിലെ 9:45 ന് അൽ ജാമിയ കോളേജ് പൂപരത്തിനെതിരെ ആയിരുന്ന മലബാറിന്റെ ആദ്യ മത്സരം. ആദ്യ ഘട്ട മത്സരത്തിൽ വിജയിച്ച മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് രണ്ടാം ഘട്ടത്തിലേക്ക് മുന്നേറുകയായിന്നു. ഉച്ചക്ക് 2:15 ന് ഖിദ്മത് കോളേജ് എടക്കുളവുമായി നടന്ന രണ്ടാം ഘട്ട മത്സരത്തിലും വിജയികളായി മലബാർ […]
ഏകദിന ദേശീയ സെമിനാർ സംഘടിപ്പിച്ച് മലബാർകോളേജ് കമ്പ്യൂട്ടർ സയൻസ് വിഭാഗം
റംഷിദ കെ.ടി വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് കമ്പ്യൂട്ടർ സയൻസ് വിഭാഗവും കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലും, ഇന്സ്ടിട്യൂഷൻസ് ഇന്നോവഷൻ കൗൺസിലും, ഇന്നോവഷൻ ആൻഡ് എന്റർപ്രനർഷിപ് ടെവലപ്മെന്റ്റ് സെന്ററിന്റെയും ആഭിമുഖ്യത്തിൽ ഏകദിന ദേശീയ സെമിനാർ രണ്ടു ഘട്ടങ്ങളിലായി സംഘടിപ്പിച്ചു. ഒക്ടോബർ 26 ന് കോളേജ് സെമിനാർ ഹാളിൽ വെച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. കോളേജ് മാനേജർ സി.ടി മുനീർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പ്രിൻസിപ്പൽ ബിഷാറ. എം അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോഡിനേറ്റർ ഷമീം […]
ബി സോൺ; രണ്ടാം ഘട്ടത്തിലും മലബാർ കോളേജിനു വിജയം
ഫാത്തിമ ഷഹ്‌ല. എ വണ്ടൂർ: അംബേദ്കർ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ വെച്ച് നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി സോൺ ഫുട്ബാൾ മത്സരത്തിൽ മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിനു രണ്ടാം ജയം. ഒക്ടോബർ 26ന് രാവിലെ 8.30 ന് വി എം.സി സ്കൂൾ ഗ്രൗണ്ടിൽ വെച്ചായിരുന്നു മത്സരം സംഘടിപ്പിച്ചത്. എം.ടി.എം കോളേജും മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിസും തമ്മിലായിരുന്നു രണ്ടാം ഘട്ട മത്സരം നടന്നത്. ആവേശമേറിയ മത്സരത്തിന്റെ പൂർണ സമയം കഴിഞ്ഞപ്പോൾ മിന്നും […]
കേരളാ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ത്രിദിന ശിൽപശാലയ്ക്ക് തുടക്കമായി
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഇലക്ട്രോണിക്സ് വിഭാഗം കേരളാ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ത്രിദിന ശിൽപശാലയ്ക്ക് തുടക്കമായി. “ഇന്റർനെറ്റ് ഓഫ് തിങ്സ് ത്രൂ ആർഡിനോ ആൻഡ് റാസ്പ്ബെറി പൈ ” എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന ശിൽപശാല കോളേജ് മാനേജർ ശ്രീ. സി. ടി മുനീർ ഉദ്ഘാടനം ചെയ്തു. ഇലക്ട്രോണിക്സ് വിഭാഗം തലവൻ ശ്രീ. ഷബീർ ടി. കെ അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രിൻസിപ്പൽ ശ്രീമതി. ബിഷാറ എം മുഖ്യപ്രഭാഷണം […]
ബി സോൺ ഫുട്ബോൾ ടൂർണമെന്റിൽ ആദ്യ മത്സരത്തിൽ മലബാർ കോളേജിനു വിജയം
മുഹമ്മദ് ശിഹാദ് .ടി വണ്ടൂർ: അംബേദ്കർ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ വെച്ച് നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി സോൺ ഫുട്ബാൾ ടൂർണമെന്റിൽ മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിനു വിജയം. ഒക്ടോബർ 25 ന് വി.എം.സി സ്കൂൾ ഗ്രൗണ്ടിൽ വെച്ചായിരുന്നു മത്സരം സംഘടിപ്പിച്ചത്. എസ്.എൻ.ഡി.പി പെരിന്തൽമണ്ണയും മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസും തമ്മിലായിരുന്നു ആദ്യ മത്സരം. ആവേശമേറിയ മത്സരത്തിന്റെ പൂർണ സമയവും കഴിഞ്ഞപ്പോൾ 2-2 സമനിലയിൽ എത്തി നിൽക്കെ പെനാൽട്ടിയിലൂടെയാണ് മലബാർ കോളേജ് […]
‘കൂടെ’ പരിപാടി സംഘടിപ്പിച്ചു
നിഷാന ഇ വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എൻ.എസ്.എസ് യൂണിറ്റ് ‘കൂടെ’ എന്ന പരിപാടി സംഘടിപ്പിച്ചു. വേങ്ങര അലിവ് എബിലിറ്റി പാർക്കിലെ ഭിന്നശേഷിക്കാരോടൊപ്പം മലബാർ കോളേജ് എൻ.എസ്.എസ് വോളന്റീർസ് ആണ് ഒത്തുക്കൂടിയത്. ഭിന്നശേഷിക്കാരുമായി അൽപ സമയം ചിലവഴിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം കോട്ടക്കൽ നഗരസഭ ചെയർപേഴ്സൺ ബുഷ്‌റ ഷബീർ നിർവഹിച്ചു. അലിവ് സെല്ലിന്റെ ഭാരവാഹി അബ്ദുൽ ഹഖ് അധ്യക്ഷത വഹിച്ചു. അലിവ് ചെയർമാൻ ഷരീഫ് കുറ്റൂർ, നസീർ മാസ്റ്റർ, അലി മേലേതിൽ, […]
ദേശീയ പുരുഷ റഗ്ബി ചാമ്പ്യൻഷിപ്പിൽ കേരള ടീമിന് കരുത്തായി മലബാറിന്റെ സ്വന്തം സ്വാലിഹ്
മുഹമ്മദ് നസീഫ്. പി ഒഡീഷ്യ: ഒക്ടോബർ എട്ട് മുതൽ പതിനാല് വരെ ഭുവനേശ്വരർ കിറ്റ് യൂണിവേഴ്സിറ്റിയിൽ വെച്ച് നടന്ന ദേശീയ പുരുഷ റഗ്ബി ചാമ്പ്യൻഷിപ്പിൽ കേരള ടീം റണ്ണേഴ്സ് ആയി. ടീമിൽ മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ രണ്ടാം വർഷ ബി.കോം സി.എ വിദ്യാർത്ഥിയായ സ്വാലിഹും ഇടം നേടിയിരുന്നു. ഹരിയാനയുമായാണ് കേരളം ഫൈനലിൽ ഏറ്റുമുട്ടിയിരുന്നത്. 20-10 എന്ന സ്കോറിലാണ് കളി അവസാനിച്ചത്. 2018 ൽ നടന്ന സ്റ്റുഡൻസ് ഒളിമ്പിക്സിൽ ദേശീയതലത്തിൽ റണ്ണേഴ്സ് ആയിരുന്നു സാലിഹ്. നിരവധി […]
ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തി മലബാർ കോളേജ്
നിഷാന .ഇ വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എൻ.എസ്.എസ് യൂണിറ്റും ആന്റി നർകോട്ടിക് സെല്ലും സംയുക്തമായി ആന്റി ഡ്രഗ്സ് ബോധവൽക്കരണ ക്യാമ്പയിൻ കോളേജ് സെമിനാർ ഹാളിൽ വെച്ച് നടത്തി. മലപ്പുറം ഡെപ്യൂട്ടി സുപ്രന്റ് ഓഫ് പോലീസ് അബ്ദുൽ ബഷീർ .പി പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ബിഷാറ .എം അധ്യക്ഷത വഹിച്ചു. അധ്യാപകരായ ധന്യ ബാബു, സാബു കെ രസ്തം, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഫൈസൽ .ടി എന്നിവർ പരിപാടിയിൽ സംസാരിച്ചു.
മികവാർന്ന സദസ്സോടെ ഫ്രഷേഴ്‌സ് എംപവർമെന്റ് പ്രോഗ്രാമിന് സമാപനം
റംഷിദ കെ.ടി വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഒക്ടോബർ 17,18,19 ദിവസങ്ങളിലായി നടന്നു വന്ന ഫ്രഷേഴ്‌സ് എംപവർമെന്റ് പ്രോഗ്രാമിന് സമാപനം. ആദ്യ രണ്ട് ദിവസങ്ങളിലായി ട്രൈനെറും പാഷനേറ്റ് സ്പീക്കറുമായ ബിലാൽ മുഹമ്മദിന്റെ ട്രൈനിങ്ങിനു ശേഷം ബുധനാഴ്ച വേങ്ങര തറയിട്ടാൽ എ.കെ മാൻഷൻ ഓഡിറ്റോറിയത്തിൽ വെച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ഒരുക്കിയ പ്രത്യേക പരിപാടിയോടെ മൂന്ന് ദിവസം നീണ്ടുനിന്ന ഓറിയന്റേഷൻ പ്രോഗ്രാമിന് സമാപനമായി. കോളേജ് മാനേജ്‍മെന്റ് കമ്മിറ്റി ജനറൽ സെക്രട്ടറി സൈദ് പുല്ലാണി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ […]