News

മലബാർ കോളേജിൽ വാഗൺ ട്രാജഡി ഫ്രീഡം വാൾ നിർമ്മിച്ചു

വേങ്ങര: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി മലബാർ കോളേജ്‌ ഓഫ്‌ അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഫ്രീഡം വാൾ നിർമ്മിച്ചു. കോളേജിലെ ഐ.ക്യു.എ.സി ജേണലിസം, ഹിസ്റ്ററി ഡിപ്പാർട്ട്മെന്റുകൾ, എൻ.എസ്.എസ് യൂണിറ്റ് എന്നിവ സംയുക്തമായാണ് 1921ലെ വാഗൺ ട്രാജഡി പ്രമേയമാക്കിയ ഫ്രീഡം വാൾ നിർമ്മിച്ചത്. ഊരകം പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ കോയ തങ്ങൾ ചിത്രം അനാച്ഛാദനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ബിശാറ എം, മാനേജർ സി ടി മുനീർ, അധ്യാപകരായ ഫിറോസ് കെ സി, ഷഫീഖ് കെ പി, നമീർ എം, ഫൈസൽ ടി, […]

News

കാലിക്കറ്റ് സര്‍വകലാശാല കമ്മ്യൂണിറ്റി ക്വോട്ടയിലേക്ക് അപേക്ഷിച്ചവർ ആഗസ്ത് 10 നകം റിപ്പോർട്ട്‌ ചെയ്യണം

നിദ ഫെബി. ടി മലപ്പുറം: കാലിക്കറ്റ്‌ സര്‍വകലാശാല 2022-2023 അധ്യായന വർഷത്തെ ബിരുദ പ്രവേശനത്തിനനുബന്ധിച്ച് എയ്ഡഡ് കോളേജ്കളിലെ കമ്യൂണിറ്റി ക്വോട്ടയിലേക്ക് അപേക്ഷിച്ചവർ 9,10 തിയ്യതികളിൽ തങ്ങളുടെ സ്റ്റുഡന്റ് ലോഗിന്‍ വഴി ഓണ്‍ലൈന്‍ ആയോ ഓഫ് ലൈന്‍ ആയോ 10 ന് വൈകിട്ട് 7 നകം കമ്യൂണിറ്റി ക്വോട്ട റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. റിപ്പോര്‍ട്ട് ചെയ്യുന്ന വിദ്യാര്‍ത്ഥികളെ മാത്രമായിരിക്കും കമ്യൂണിറ്റി ക്വോട്ട റാങ്ക് ലിസ്റ്റിലേക്ക് ഉള്‍പ്പെടുത്തുക. ഈ വിദ്യാര്‍ഥികളെ ഉൾപ്പെടുത്തി 17 ന് കോളേജ്കളില്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഇത് […]

News

കാലിക്കറ്റ്‌ സർവകലാശാല: ആദ്യ അലോട്മെന്റ് പ്രസിദ്ധീകരിച്ചു

നിഷാന. ഇമലപ്പുറം: കാലിക്കറ്റ് സർവകലാശാല 2022-2023 അദ്ധ്യയന വർഷത്തെ ബിരുദ പ്രവേശനം ഏകജാലക ആദ്യ അലോട്മെന്റ് വെള്ളിയാഴ്ച വൈകുന്നേരം ഔദ്യോഗിക വെബ് സൈറ്റ് ആയ www.admission.uoc.ac.in. ൽ പ്രസിദ്ധീകരിച്ചു. ട്രയൽ അലോട്മെന്റ് കഴിഞ്ഞ തിങ്കളാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. ആദ്യ അലോട്മെന്റിൽ ഒന്നാം ഓപ്ഷൻ ലഭിച്ച വിദ്യാർത്ഥികൾ മാന്റെറ്ററി ഫീസ് അടച്ച് കോളേജിൽ സ്ഥിരം അഡ്മിഷൻ ഉറപ്പ് വരുത്തണം. അലോട്മെന്റ് ലഭിച്ച് നിശ്ചിത സമയത്തിനുള്ളിൽ ഫീസ് അടക്കാത്ത വിദ്യാർത്ഥികളുടെ നിലവിലുള്ള അലോട്മെന്റ് നഷ്ട്ടമാവുകയും പിന്നീട് വരുന്ന അലോട്മെന്റിൽ നിന്ന് പുറത്താവുന്നതുമാണ്. […]