രിഫ ഷെറിൻ. എൻ വേങ്ങര: അംഗ വൈകല്ല്യ പരിമിതികളെ മറികടന്ന് 1990 ൽ കേരള സാക്ഷരത മിഷന്റെ പ്രവർത്തന രംഗത്ത് മികച്ച പങ്ക് വഹിക്കുകയും 2022 ൽ സാമൂഹ്യ സേവനത്തിന് പത്മശ്രീ അവർഡിന് അർഹയാവുകയും ചെയ്ത കെ.വി റാബിയയെ മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റടീസിലെ വുമൺ ഡെവലപ്പ്മെന്റ് സെൽ അംഗങ്ങൾ സന്ദർശിച്ചു. കോളേജിലെ ഡബ്ല്യൂ.ഡി.സി ടീച്ചർ കോർഡിനേറ്റർ കെ.വി നവാൽ മുഹമ്മദ് കെ.വി റാബിയയെ ആദരിച്ചു. സമൂഹത്തോടും യുവ തലമുറയോടും പറയാനുള്ള കാര്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് […]
Month: January 2022
ക്യാമ്പസിന് ഊർജ്ജം പകർന്ന് കൊമേഴ്‌സ് വിഭാഗത്തിന്റെ മാനേജ്മെൻ്റ് മീറ്റ്
റാനിയ കെ.സി വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് കൊമേഴ്‌സ് വിഭാഗം സംഘടിപ്പിച്ച മാനേജ്മെൻ്റ് മീറ്റ് “സിനർജി 2022” ശ്രദ്ധേയമായി. വിദ്യാർഥികളിൽ നേതൃപാടവം, ആശയവിനിമയ നൈപുണ്യം, മാനേജ്മെൻ്റ് അഭിരുചി, ടീം വർക് തുടങ്ങിയ കഴിവുകൾ വികസിപ്പിക്കാനുതകുന്ന പരിപാടികളാണ് സംഘടിപ്പിച്ചത്. മികച്ച സംഘാടനവും മത്സരാർഥികളുടെ വർധിച്ച പങ്കാളിത്തവും പരിപാടിയുടെ മാറ്റ് കൂട്ടി. പരിപാടി സിയ പ്രൊഫഷണൽ സർവീസ് എം.ഡി വി എ ജബ്ബാർ ഉദ്ഘാടനം ചെയ്തു. കോമേഴ്‌സ് വിഭാഗം മേധാവി പി കെ നവാൽ മുഹമ്മദ് അധ്യക്ഷത […]
മലബാർ കോളേജിലെ മൾട്ടിമീഡിയ സ്റ്റുഡിയോ, ഇ- കൺടെന്റ് ഡെവലപ്മെന്റ് സെന്റർ പി.കെ കുഞ്ഞാലിക്കുട്ടി ക്യാമ്പസിന് സമർപ്പിച്ചു
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് മൾട്ടിമീഡിയ ഡിപ്പാർട്മെന്റിന്റെ സ്റ്റുഡിയോ, ഇ- കൺടെന്റ് ഡെവലപ്മെന്റ് സെന്റർ പ്രതിപക്ഷ ഉപനേതാവും വേങ്ങര എം.എൽ.എയുമായ പി.കെ കുഞ്ഞാലിക്കുട്ടി ക്യാമ്പസിന് സമർപ്പിച്ചു. നൂതന സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് സ്റ്റുഡിയോ രൂപ കല്പ്പന ചെയ്തിരിക്കുന്നത്. ക്രോമ കീ ടെക്നോളജി, വിർച്വൽ ഓഗ്മെന്റ് റിയാലിറ്റി, ഓഡിയോ റെക്കോർഡിങ് ആൻഡ് എഡിറ്റിംഗ്, വിവിധ തരത്തിലുള്ള ഫോട്ടോ ആൻഡ് വീഡിയോ ഷൂട്ടിംഗ് ഫ്ലോറുകൾ, ലൈവ് എഡിറ്റിംഗ്, മൾട്ടി ക്യാമറ പ്രൊഡക്ഷൻ, സ്വിച്ചിങ് മുതലായ സൗകര്യങ്ങളോടെയുള്ള ആധുനിക […]
മലബാർ കോളേജ് മ്യൂസിക് ക്ലബ് ‘എക്താര’ ഉദ്ഘാടനം ചെയ്‌തു
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് മ്യൂസിക് ക്ലബ്ബ് ‘എക്താര’ യുടെ ഉദ്ഘാടനം യുവ ഗായകൻ സൽമാൻ വേങ്ങര നിർവ്വഹിച്ചു. ഐ.ക്യു.എ.സി അസിസ്റ്റന്റ് കോഡിനേറ്റർ അബ്ദുൽ ബാരി അധ്യക്ഷത വഹിച്ച ചടങ്ങിൽ മ്യൂസിക് ക്ലബ്ബിന്റെ പേരും ലോഗോ പ്രകാശനവും കോളേജ് മാനേജർ സി.ടി മുനീർ നിർവ്വഹിച്ചു. ഇതിനോടനുബന്ധിച്ച് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ മ്യൂസിക് ക്ലബ് അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി. കലാ രംഗത്ത് മുന്നിട്ട് നിൽക്കുന്ന വിദ്യാർത്ഥികളിൽ നിന്നും മികവുറ്റ ഗായകരെ കോർത്തിണക്കി കൊണ്ട് […]
“ഹിമ ” വൃദ്ധ സദനത്തിൽ ന്യൂ ഇയർ ആഘോഷമാക്കി സൈക്കോളജി വിദ്യാർത്ഥികൾ
വേങ്ങര: ന്യൂ ഇയർ ആഘോഷം കാളികാവ് ഹിമ കെയർ ഹോമിൽ വെച്ച് നടത്തി മലബാർ കോളേജ് ഓഫ് അഡ്വാൻസഡ് സ്റ്റഡീസിലെ സൈക്കോളജി വിഭാഗം വിദ്യാർത്ഥികൾ. കോളേജ് മാനേജർ സി.ടി മുനീർ, പ്രിൻസിപ്പൽ ഡോ: യു. സൈതലവി എന്നിവർ ചേർന്ന് യാത്രയുടെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു. ഒരു ദിവസത്തെ ഭക്ഷണവും മറ്റു ആവശ്യ സാധനങ്ങളും ഹിമ കെയർ ഹോമിലേക്ക് നൽകുകയും അന്തേവാസികൾക്കൊപ്പം വിവിധ കലാപരിപാടികൾ നടത്തുകയും ചെയ്‌തു. സൈക്കോളജി വിഭാഗം അധ്യാപകരായ അർഷദ്, ആദിത്യ എന്നിവരുടെ നേതൃത്വത്തിലാണ് കോളേജിലെ […]