News

എൻ എസ് എസ് സപ്തദിന ക്യാമ്പ് ‘ദീക്ഷ’ തുടങ്ങി

വേങ്ങര: വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എൻ.എസ്.എസ് യൂണിറ്റ് സംഘടിപ്പിക്കുന്ന സപ്തദിന ‘ദീക്ഷ’ ക്യാമ്പിന് തുടക്കമായി.ചേറൂർ ചാക്കീരി അഹമ്മദ് കുട്ടി മെമ്മോറിയൽ ഗവ.യു.പി സ്കൂളിൽ കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.എം ഹംസ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ. യു സൈതലവി അധ്യക്ഷത വഹിച്ചു. “യുവത്വം സ്ത്രീ സുരക്ഷക്കും തുല്യ നീതിക്കുമൊപ്പം” എന്നതാണ് ക്യാമ്പിന്റെ പ്രമേയം.കണ്ണമംഗലം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.റൈഹാനത്ത് മുഖ്യപ്രഭാഷണം നടത്തി. കോളേജ് മാനേജർ സി.ടി മുനീർ, പ്രോഗ്രാം ഓഫീസർ […]

News

ലോക അറബിക് ഭാഷാ ദിനാചരണം സംഘടിപ്പിച്ചു

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് അറബിക് വകുപ്പിന്റെ കീഴിൽ ലോക അറബിക് ഭാഷാ ദിനാചരണത്തോടനുബന്ധിച്ച് പ്രഭാഷണം സംഘടിപ്പിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി അറബിക് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. മുഹമ്മദ് ഹനീഫ് അറബിക് ഭാഷയുടെ വികാസവും സാധ്യതകളും എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. യു. സൈതലവി അധ്യക്ഷത വഹിച്ചു. മുഹമ്മദ് സാലിം, അബ്ദുൽ ബാരി. സി, സാബു കെ റസ്തം, ഷഫീഖ്. കെ.പി, ഫിറോസ്. കെ.സി, റഊഫ് എന്നിവർ സംസാരിച്ചു.

News Uncategorized

മലബാർ കോളേജ് ലൈബ്രറി വിപുലീകരണത്തിന് ഫണ്ട് കൈമാറി മക്കാസ

വേങ്ങര: വേങ്ങര മലബാർ കോളേജ് ലൈബ്രറി ആധുനിക വൽക്കരണത്തിന്റെ ഭാഗമായി കോളേജിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ മക്കാസയുടെ നേതൃത്വത്തിൽ ഭാരവാഹികളായ അഫ്സൽ പുള്ളാട്ട് (ജനറൽ സെക്രട്ടറി), ഹിഷാമലി (ട്രഷറർ), എ.കെ.പി ജുനൈദ് എന്നിവർ ചേർന്ന് കോളേജ് പ്രിൻസിപ്പൽ ഡോ: യു. സൈതലവിക്ക് ചെക്ക് കൈമാറി. കോളേജ് ലൈബ്രറിയിലേക്കാവശ്യമുള്ള പുസ്തകങ്ങൾ ഉടനെ കോളേജിലെത്തിക്കുമെന്ന് പ്രിൻസിപ്പൽ ഭാരവാഹികളോട് പറഞ്ഞു. കോളേജിൽ വെച്ച് നടന്ന ചടങ്ങിൽ അധ്യാപകരായ അബ്ദുൽ ബാരി സി, സാബു കെ. രസ്തം, നൗഫൽ പി.ടി, ഡോ: രമിഷ്. […]

News

മലബാർ കോളേജിൽ റാഗിംഗ് വിരുദ്ധ ബോധവൽക്കരണവും റോഡ് സേഫ്റ്റി ക്ലബ്ബ് ഉദ്ഘാടനവും സംഘടിപ്പിച്ചു

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ആൻ്റി റാഗിംഗ് സെല്ലിൻ്റെ കീഴിൽ റാഗിംഗ് വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. യു സൈതലവി അധ്യക്ഷത വഹിച്ചു. വേങ്ങര ഇൻസ്‌പെക്ടർ ഓഫ് പോലീസ് എസ് എച് ഒ മുഹമ്മദ് ഹനീഫ റാഗിംഗ് വിരുദ്ധ ബോധവൽക്കരണം നടത്തി. പ്രസ്തുത ചടങ്ങിൽ കോളേജിലെ റോഡ് സേഫ്റ്റി ക്ലബ്ബിൻറെ ഉദ്ഘാടനവും നിർവ്വഹിച്ചു. ആൻറി റാഗിംഗ് സെൽ കോർഡിനേറ്റർ ഡോ. രമീഷ് എൻ സ്വാഗതം പറഞ്ഞു. റോഡ് സേഫ്റ്റി ക്ലബ് […]

News

പ്രീ ക്വോർട്ടറിൽ സഹ്യ കോളേജിനെ മറിച്ചിട്ട് മലബാർ

തുടർച്ചയായ നാലാം ജയവുമായി മലബാർ വേങ്ങര: കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ബിസോൺ ഫുടബോൾ മത്സരത്തിന്റെ പ്രീ ക്വോർട്ടർ മത്സരത്തിൽ 4-2 ന്റെ തകർപ്പൻ ജയവുമായി മലബാർ മുന്നോട്ട് തന്നെ. ആദ്യ മൂന്ന് റൗണ്ട് മത്സരത്തിലും തുടർച്ചയായ ജയത്തോടെ പ്രീ ക്വോർട്ടറിലെത്തിയ മലബാർ വണ്ടൂർ സഹ്യ ആർട്സ് ആൻഡ് സയൻസ് കോളേജിനെ വ്യഴാഴ്ച രാവിലെ കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജ് ഗ്രൗണ്ടിൽ വെച്ച് 4-2 നാണ് പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ നിശ്ചിത സമയത്ത് ഇരു ടീമുകളും (2-2) സമനിലയിൽ പിരിഞ്ഞതോടെ ടൈ ബ്രേക്കറിൽ […]

News

സ്ത്രീ ശാക്തീകരണ ദിനം  ആചാരിച്ചു വേങ്ങര മലബാർ 

വേങ്ങര: നവംബർ 25 ഇന്റർഷണൽ ഡേയ് ഫോർ ദി എലിമിനേഷൻ ഓഫ് വയലൻസ് എഗൈനിസ്റ്റ് വുമൺ ദിനത്തിന്റെ ഭാഗമായി വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്‌ഡ് സ്റ്റഡീസിലെ വുമൺ സെല്ലിന്റെ (ഡബ്ല്യൂ.ഡി.സി) നേതൃത്വത്തിൽ പോസ്റ്റർ ക്യാമ്പയിൻ സംഘടിപ്പിച്ചു. സ്ത്രീ സുരക്ഷയും, ശാക്തീകരണവുമായി ബന്ധപ്പെട്ട പോസ്റ്ററുകളുടെ പ്രദർശനം കോളേജിൽ വെച്ച് നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ: യു. സൈതലവി പരിപാടിയുടെ ഉത്ഘാടനം നിർവ്വഹിച്ചു. ഡബ്ല്യൂ.ഡി.സി ടീച്ചർ കോർഡിനേറ്റർ പി.കെ നവാൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡബ്ല്യൂ.ഡി.സി ഭാരവാഹികളായ നിഹ, […]

News

കുലുക്കമില്ലാതെ മലബാർ

ബി സോണിൽ വീണ്ടും മലബാറിന് ജയം വേങ്ങര: ബി സോൺ ഫുട്ബോൾ മത്സരത്തിൽ ബുധനാഴ്ച മഞ്ചേരി ഏറനാട് നോളജ് സിറ്റിയുമായി നടന്ന മൂന്നാം റൗണ്ട് മത്സരത്തിൽ വേങ്ങര മലബാറിന് 3-2 ന്റെ ജയം. മത്സരത്തിൽ മികച്ച തുടക്കത്തോടെ മലബാറിന്റെ ആദ്യ ഗോൾ സഫ്‌വാൻ നേടിയെങ്കിലും ആദ്യ പകുതി അവസാനിച്ചതോടെ മഞ്ചേരി ഇ.കെ.സി മലബാറിനെ സമനിലയിൽ തളച്ചു. ഇതോടെ മത്സരം കടുത്തു. രണ്ടാം പകുതിയിലെ ആവേശ മത്സരത്തിൽ മലബാർ വീണ്ടും രണ്ട് ഗോളുകൾ നേടിയതോടെ മഞ്ചേരി ഇ.കെ.സി പ്രതിരോധത്തിലായി. […]