News

നൂതന ഡിജിറ്റൽ സങ്കേതിക വിദ്യകൾ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും: അനീഷ് സുദേവൻ

വേങ്ങര: ആധുനിക ഡിജിറ്റൽ സാങ്കേതിക വിദ്യകളായ ഐ.ഒ.ടി , 5 ജി , ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ് ഡാറ്റ എന്നിവ ഭാവിയിൽ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഓൺ മൊബൈൽ ഗ്ലോബൽ ലിമിറ്റഡ് കമ്പനിയുടെ സീനിയർ മാനേജർ ആയ ശ്രീ. അനീഷ് സുദേവൻ അഭിപ്രായപ്പെട്ടു. ഇലക്ട്രോണിക്സ് വ്യവസായ രംഗത്തെ പ്രമുഖ വ്യക്തികളെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്ന “മീറ്റ് ദി എക്സ്പെർട്ട് ” പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ലെ ഇലക്ട്രോണിക്സ് വിഭാഗമാണ് പരിപാടി സംഘടിപ്പിച്ചത്.വകുപ്പ് […]

News

ദേശീയ ഹിന്ദി ദിനം ആചരിച്ചു

വേങ്ങര: ദേശീയ ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഹിന്ദി വിഭാഗം ഹിന്ദി പ്രാധാന്യത്തെ ഭാഷയുടെ കുറിച്ച് വെബ്ബിനാർ സംഘടിപ്പിച്ചു. കാലടി ശ്രീശങ്കരാചാര്യ യൂണിവേഴ്സിറ്റി ഹിന്ദി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഇബ്രാഹിംകുട്ടി ഹിന്ദി ഭാഷയുടെ മഹത്വത്തെക്കുറിച്ചും വർത്തമാന കാലഘട്ടത്തിൽ ഹിന്ദിയുടെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. യു സൈദലവി അധ്യക്ഷത വഹിച്ചു. ഹിന്ദി വിഭാഗം തലവൻ ഡോ. രമീഷ് സ്വാഗതം പറഞ്ഞു.