News

‘മീറ്റ് ദ എക്സ്പേർട്ട്’ പരിപാടിയുമായി ഇലക്ട്രോണിക്സ് ഡിപ്പാർട്മെന്റ്

വേങ്ങര: ഇലക്ട്രോണിക്സ് വ്യവസായ രംഗത്ത് പ്രവർത്തിച്ചു വരുന്ന പ്രമുഖ വ്യക്തികളെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വേങ്ങര മലബാർ കോളേജിലെ ഇലക്ട്രോണിക്സ് വിഭാഗം സംഘടിപ്പിച്ച ‘മീറ്റ് ദ എക്സ്പേർട്ട് ‘ പ്രോഗ്രാം പ്രിൻസിപ്പാൾ ഡോ. യു. സൈതലവിയുടെ അദ്ധ്യക്ഷതയിൽ മാനേജർ ശ്രീ. അബ്ദുൽ മജീദ് എം ഉദ്ഘാടനം ചെയ്തു. ‘ഗൂഗിൾ മീറ്റ്’ പ്ലാറ്റ്ഫോമിലൂടെ നടന്ന ആദ്യ പരിപാടിയിൽ സ്വീഡനിലെ ‘വോൾവോ കാർ’ കമ്പനിയിൽ സിസ്റ്റം ഡിസൈനർ ആയി പ്രവർത്തിക്കുന്ന മലയാളിയായ ശ്രീ. ഷാനിഷ് പി വിദ്യാർത്ഥികളുമായി സംവദിച്ചു. […]

News

ഗവേഷണ മേഖലയിലേക്ക് വാതായനങ്ങൾ തുറന്ന് “റിസർച്ച് എക്സ്പെഡീഷൻ”. മലബർ കോളേജിൽ ത്രിദിന ദേശീയ വെബിനാറൊരുക്കി മാനേജ്‌മെന്റ് വിഭാഗം

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിലെ മാനേജ്‌മെന്റ് പഠന വകുപ്പും സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പും സംയുക്തമായി “അക്കാദമിക ഗവേഷണത്തിന്റെ നൂതന കവാടം” എന്ന വിഷയത്തിൽ ത്രിദിന ദേശീയ വെബിനാർ സംഘടിപ്പിച്ചു. വെബിനാറിന്റെ ആദ്യ ദിനത്തിൽ “ഗവേഷത്തിന് ഒരു ആമുഖം” എന്ന വിഷയത്തിൽ സിക്കിം മണിപ്പാൽ സർവകലാശാലയിലെ അസ്സോസിയേറ്റ് പ്രൊഫസർ ഡോ. കാശിനാഥൻ പ്രബന്ധം അവതരിപ്പിച്ചു. “ഗവേഷണ സാഹിത്യ പുനർ വായന നൂതന സാങ്കേതിക വിദ്യയിലൂടെ” എന്ന വിഷയത്തിൽ രണ്ടാം ദിനവും അദ്ദേഹം ക്ലാസുകൾ കൈകാര്യം […]

News

കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെന്റ് വെബ്സൈറ്റ് പ്രകാശനം ചെയ്‌തു

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്മെന്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാശനകർമ്മം ഡോ.കബീർ വി നിർവഹിച്ചു.വിദ്യാർത്ഥികൾക്ക് ആവശ്യമായ സ്റ്റഡിമെറ്റീരിയൽസ്, അഡ്മിഷൻ സംബന്ധമായ വിവരങ്ങൾ, വീഡിയോ ക്ലാസുകൾ, സർവകലാശാല സംബന്ധമായ വിവരങ്ങൾ,മുൻകാല ചോദ്യപേപ്പറുകൾ, ഡിപ്പാർട്ട്മെന്റ് പ്രോഗ്രാമുകൾ തുടങ്ങിയവ ലഭ്യമാകും. പ്രിൻസിപ്പൽ ഡോ യു സൈതലവി അധ്യക്ഷത വഹിച്ച ചടങ്ങിൽ സർട്ടിഫിക്കറ്റ് കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി. കോളേജ് മാനേജർ അബ്ദുൽ മജീദ് മണ്ണിശ്ശേരി , ഡിപ്പാർട്മെന്റ് തലവൻ അസ്ക്കർഅലി കെ ടി, […]

News

ഇൻറർനെറ്റ് ഉപയോഗം എങ്ങിനെ സുരക്ഷിതമാക്കാം, ദേശീയ വെബിനാറുമായി മലബാർ കോളേജ് കമ്പ്യൂട്ടർ സയൻസ് വിഭാഗം

വേങ്ങര: വിവര സാങ്കേതിക വിദ്യയിൽ ലോകം വിപ്ലവാത്മകമായ നേട്ടങ്ങൾ കൈവരിച്ച ഈ കാലഘട്ടത്തിൽ നമ്മുടെ ഇൻറർനെറ്റ് ഉപയോഗവും ഉപകരണങ്ങളും എങ്ങനെ സുരക്ഷിതമാക്കാം എന്ന വിഷയത്തിൽ മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് കമ്പ്യൂട്ടർ സയൻസ് വിഭാഗം ദേശീയ വെബിനാർ സംഘടിപ്പിച്ചു. കർണാടകയിലെ ഹരിഹര സി എസ്‌ ഗവണ്മെന്റ് ഫസ്റ്റ്‌ ഗ്രേ‌ഡ്‌ കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം തലവൻ പ്രൊഫ. ഗുരു രാജ്‌ ജെ പി വിഷയം അവതരിപ്പിച്ചു. പ്രിൻസിപ്പാൾ ഡോ. യു സൈതലവി ഉദ്‌ഘാടനം ചെയ്തു. കോളേജിലെ […]