Reporter: FIROSE KC, Asst. Professor and HOD, Dept. of Journalism വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ മൾട്ടിമീഡിയ ഡിപ്പാർട്മെന്റും കോളേജ് IQAC യും സംയുക്തമായി “FROM CLASSROOM TO STUDIO CENTER” എന്ന വിഷയത്തിൽ നാഷണൽ വെബിനാർ സംഘടിപ്പിച്ചു. അക്കാദമിക കലണ്ടറിലും അധ്യാപന രീതികളിലും കോവിഡ് 19 വരുത്തിയ മാറ്റം പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ എങ്ങിനെ മറികടക്കാം എന്നതിലൂന്നിയാണ് വെബിനാർ നടന്നത്. കോളേജുകളിൽ ഓൺലൈൻ അധ്യാപനത്തിന് മൾട്ടിമീഡിയ സ്റ്റുഡിയോ എങ്ങിനെ […]
Month: May 2020
പെരുന്നാൾ സമ്മാനമായിക്കിട്ടിയ തുക വൃക്ക രോഗികളുടെ ചികിത്സക്കായി ദാനം ചെയ്ത് നൽകി ‘കുഞ്ഞ്‍’ ലിസ
Reporter: Mubeena Farvi EK, I BA Multimedia അച്ചനമ്പലം: തനിക്ക് പെരുന്നാൾ സമ്മാനമായി കിട്ടിയ 863 രൂപ അലിവ് ചാരിറ്റി സെല്ലിന് സംഭാവന ചെയ്ത് ലിസ. അച്ചനമ്പലം സ്വദേശികളായ ഇരുകുളങ്ങര സാദിഖ്-സഫ ദമ്പതികളുടെ മകളാണ് രണ്ടര വയസ്സുകാരിയായ ലിസ. പിതാവ് സാദിഖ് അലിവ് ചാരിറ്റി സെല്ലിലെ ഒരു മെമ്പർ കൂടിയാണ്. ലിസയുടെ സ്നേഹ സമ്മാനം അലിവ് ചാരിറ്റിസെൽ കോഡിനേറ്റർ ഇകെ അസ്‌കർ പണം ഏറ്റുവാങ്ങി. അലിവിന്റെ മേൽനോട്ടത്തിൽ കണ്ണമംഗലം പഞ്ചായത്തിലെ വൃക്ക രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് […]
1921- നൂറ് വർഷങ്ങൾ പല ചരിത്രങ്ങൾ അതിലേറെ ഓർമ്മകൾ: റഹ്‌മാൻ കിടങ്ങയത്തിന്റെ അന്നിരുപത്തൊന്നില് ഒരു വായന
ABDUL BARI C (Asst. Professor, Department of English, Malabar College of Advanced Studies, Vengara) ലോക്ക് ഡൌൺ കഴിഞ്ഞാൽ ആദ്യം ചെയ്യാനുള്ള കാര്യങ്ങളിൽ ഒന്നായിരുന്നു റഹ്‌മാൻ മാഷിന്റെ അന്നിരുപത്തൊന്നിൽ വാങ്ങണം ,വായിക്കണം എന്നത്. ലോക്ക് ഡൌൺ വീണ്ടും നീട്ടിയെങ്കിലും കാത്തിരിപ്പ് നീട്ടി വെക്കാൻ മനസ്സ് സമ്മതിച്ചില്ല. ടി ബി എസിൽ വിളിച്ചു. വന്നാൽ പുസ്തകം കിട്ടുമെന്ന് പറഞ്ഞു. പക്ഷെ, ജില്ല വിട്ടു പോകാൻ വയ്യ. പിന്നെ vpp ഉണ്ടെന്നു പറഞ്ഞു. വളരെ സന്തോഷമായി.ഓർഡർ […]
ലോക്ക് ഡൗണിന്റെ വിരസതക്ക് മേൽ വർണ്ണപ്രപഞ്ചം തീർത്ത് സഹോദരിമാർ
Reporter: Raseena Farvi EK, 1st BA Multimedia വേങ്ങര: ലോക്ക് ഡൗണിൽ വിദ്യാലയങ്ങളെല്ലാം അടച്ചിട്ടതിനാൽ പല കുട്ടികളും വീടുകളിൽ വെറുതെയിരിക്കുമ്പോൾ വീടിനുള്ളിലിരുന്ന് വർണ്ണങ്ങളുടെ ലോകം തീർക്കുകയാണ് വിദ്യാർഥികളായ ഹസ്ന ഷെറിയും ഹംന ഷെറിയും. ഹസീസ്-നജുമുന്നീസ ദമ്പദികളുടെ മക്കളായ ഇരുവരും കോവിഡ് കാലത്ത് മനോഹരമായ ചിത്രങ്ങൾ തീർത്താണ് ലോക്ക് ഡൗൺ വിരസത അകറ്റുന്നത് . ഓയിൽ പെയ്ന്റിലും വാട്ടർ കളറിലുമായി പലതരം ചിത്രങ്ങളാണ് ഈ ലോക്ക് ഡൗൺ കാലയളവിൽ ഇവർ വരച്ചു തീർത്തത്. നാടിന്റെ വിശേഷങ്ങളും വിവരങ്ങളും […]
പാഴ് വസ്തുക്കളെ കരവിരുത് കൊണ്ട് അലങ്കാരമാക്കി മിൻഹ ഫാത്തിമ
Reporter: Fathima Suhaila, Ist BA Multimedia കോട്ടക്കൽ: പാഴ് വസ്തുക്കൾ എന്നും നമുക്കൊരു പൊല്ലാപ്പാണല്ലോ..! പുനരുപയോഗമില്ലാത്ത ഇത്തരം വസ്തുക്കൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും ചെറുതല്ല. എന്നാൽ ചങ്കുവെട്ടി പി.എം.എസ്.എ. പി.ടി.എം. എൽ.പി സ്കൂളിലെ രണ്ടാം ക്ലാസ്സുകാരി മിൻഹ ഫാത്തിമയുടെ നിഘണ്ടുവിൽ പാഴ് വസ്തു എന്നൊരു പദമില്ല. നമ്മൾ ഉപയോഗമില്ലെന്ന് കരുതി വലിച്ചെറിയുന്ന പലതും മിൻഹയുടെ ‘ഫാക്ടറിയിലെ’ അമൂല്യങ്ങളായ അസംസ്കൃത വസ്തുക്കളാണ്. പാഴ് വസ്തുക്കളിൽ നിന്നും മനോഹരങ്ങളായ അലങ്കാര രൂപങ്ങൾ ഉണ്ടാക്കി തന്റെ കരവിരുത് കൊണ്ട് വിസ്മയങ്ങൾ […]
വേങ്ങരയിലെ കോവിഡ്-19 പ്രതിരോധ പ്രവർത്തനത്തിന് പിന്തുണ നൽകി മലബാർ കോളേജ്
വേങ്ങര: കോവിഡ്-19 വിതച്ച പ്രതിസന്ധിയിൽ നാടിന് സഹായ ഹസ്തവുമായി മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്. വേങ്ങരയിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിലേക്ക് മാസ്കുകൾ നിർമിച്ച് നൽകിക്കൊണ്ടാണ് കോളേജ് കോവിഡ് 19 നെതിരായ പോരാട്ടത്തിൽ നാടിന് കൈത്താങ്ങായത്. വേങ്ങര പോലീസ് സ്റ്റേഷൻ, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ എന്നീ സ്ഥാപനങ്ങളിലേക്കാണ് മാസ്കുകൾ നൽകിയത്. പ്രിൻസിപ്പാൾ ഡോ. യു സൈതലവിയും കോളേജ് മാനേജർ അബ്‌ദുൾ മജീദ് മണ്ണിശ്ശേരിയും നേതൃത്വം നൽകി.വേങ്ങര പോലീസ് സ്റ്റേഷനിലേക്കുള്ള മാസ്കുകൾ സർക്കിൾ ഇൻസ്പെക്ടർ […]
സൺഡേ ലോക്ക് ഡൗണിനോട് പൂർണമായി സഹകരിച്ച് വേങ്ങരക്കാർ
Reporter: Fathima Suhaila.P, Ist BA Multimedia വേങ്ങര: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയിട്ടുള്ള ലോക്ക് ഡൗണിനോട് പൂർണ്ണമായി സഹകരിച്ച് വേങ്ങരക്കാർ. അവശ്യ സേവനങ്ങളായ പാൽ വിതരണം, ആശുപത്രികൾ, മെഡിക്കൽ സ്റ്റോറുകൾ, കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട മേഖലകൾ ഒഴികെ എല്ലാം നിശ്ചലമായി. വ്യാപാര സ്ഥാപനങ്ങൾ എല്ലാം തന്നെ അടഞ്ഞു കിടന്നു. പതിവ് പോലീസ് പരിശോധന ഇന്നലെ ശക്തമായിരുന്നു. അനാവശ്യമായി പുറത്തറിങ്ങിയവർക്കെതിരെ കേസ് എടുത്തതായി വേങ്ങര എസ് ഐ എൻ മുഹമ്മദ് […]
ലോക്ക് ഡൗൺ വഴിമുടക്കിയപ്പോൾ തൊഴിലിന്റെ റൂട്ട് മാറ്റി ടാക്സി ഡ്രൈവർ മുഹമ്മദ്
Reporter: Fathima Suhaila P, Ist BA Multimedia വേങ്ങര: കൊറോണ വ്യാപനത്തെ തുടർന്ന് ജനം ലോക്ക് ഡൗണിലായതോടെ ടാക്സി തൊഴിലാളികൾ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. വാഹനങ്ങൾ നിരത്തിലിറക്കുന്നതിന് കടുത്ത നിയന്ത്രണങ്ങൾ വന്നതോടെ ബസ്, ടാക്സി തൊഴിലാളികളുടെ ഉപജീവന മാർഗ്ഗം പൂർണമായും നിലച്ചു. വറുതിയുടെ കാലത്ത് പച്ചക്കറി കൃഷി ചെയ്ത് ലോക്ക് ഡൗൺ സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുകയാണ് വേങ്ങര സ്വദേശിയായ ടാക്സി ഡ്രൈവർ മുഹമ്മദ്. തന്റെ വീട്ടുമുറ്റത്ത് ഗ്രോ ബാഗുകളിൽ വ്യത്യസ്ത ഇനം പച്ചക്കറികൾ വിളയിച്ചെടുത്താണ് മുഹമ്മദ് […]