Reporter: Mufeeda PT, II BA Multimedia മലപ്പുറം:ലഹരികെതിരെ വേറിട്ട പോരാട്ടവുമായി മലപ്പുറം ജില്ലാ എൻ എസ് എസ് വളണ്ടിയർമാർ. ലഹരികെതിരെ ജില്ലാ അടിസ്ഥാനത്തിൽ സൗഹൃദഫുട്‌ബോൾ മത്സരമാണ് എൻ എസ് എസ് സംഘടിപ്പിച്ചത്. മത്സരത്തിൽ മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് മികവുറ്റ പ്രകടനം കാഴ്ച വെച്ചു. ആദ്യ റൗണ്ടിൽ താനൂർ ഗവ: കോളജിനോട് പൊരുതി ജയിച്ചു. രണ്ടാം റൗണ്ടിൽ വാശിയേറിയ പോരാട്ടത്തിനൊടുവിൽ (1-0) ത്തിന് പരാജയപ്പെട്ടു.