News

പ്രളയാനന്തര ശുചീകരണം: ‘നാം നമുക്ക് കൈത്താങ്ങാവാം’ പദ്ധതിയുമായി മലബാർ കോളേജ് ഭൂമിത്രസേന

വേങ്ങര: വേങ്ങരയുടെ പരിസര പ്രദേശങ്ങളിലുണ്ടായ പ്രളയത്തിൽ വൃത്തിഹീനമായ വീടുകളിൽ മലബാർ കോളേജിലെ ഭൂമിത്രസേനയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ആദ്യ ദിനം വേങ്ങര പുഴച്ചാൽ പ്രദേശത്ത് വാർഡ് മെമ്പർ സുബൈർ മാസ്റ്ററുടെയും പെന്റാസ് മുഹമ്മദാലിയുടെയും നേതൃത്വത്തിൽ ഭൂമിത്രസേന മൂന്ന് വീടുകൾ ശുചീകരിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ ഭൂമിത്രസേന കോഓർഡിനേറ്റർ അബ്ദുറഹ്മാൻ കറുത്തേടത്ത് വിദ്യാർത്ഥികളായ ദിൽഷാദ്, ലബീബ്, ഷിബിലി, ഹകീം, സുഫിയാൻ, ജാസിർ, നിസാം, ഇർഫാൻ തുടങ്ങിയ പതിനഞ്ചോളം വിദ്യാർത്ഥികൾ പങ്കെടുത്തു.

News

പ്രളയാനന്തര ശുചീകരണ പ്രവർത്തനങ്ങളുമായി മലബാർ കോളേജ് എൻ എസ് എസ് യൂണിറ്റ്

വേങ്ങര: മലബാർ കോളേജ് എൻ എസ്‌ എസ്‌ യൂണിറ്റ് വേങ്ങര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുമായി സഹകരിച്ച് വേങ്ങര പഞ്ചായത്തിലെ മുതലമാട്, കാളിക്കടവ് ഭാഗങ്ങളിലും പറപ്പൂർ പഞ്ചായത്തിലെ പുഴച്ചാൽ ഭാഗത്തും കിണർ ശുചീകരണവും ക്ളോറിനേഷനും നടത്തി. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ. വേലായുധൻ, കോളേജ് പ്രിൻസിപ്പൽ ഡോ. യു. സൈതലവി, വേങ്ങര എസ് ഐ ശ്രീ. റഫീഖ്, ഹെൽത്ത് ഇൻസ്‌പെക്ടർ സി ബാബു, സുബൈർ മാസ്റ്റർ, കോളേജിലെ അധ്യാപകരായ സി അബ്ദുൽ ബാരി, അബ്ദുറഹ്മാൻ കറുത്തേടത്ത്, ഫൈസൽ […]

News

ചന്ദ്രയാനം: മലബാർ കോളേജിൽ ബഹിരാകാശ യാത്രാപ്രദർശനം

വേങ്ങര: ചന്ദ്രയാൻ 2 വിക്ഷേപണവിജയത്തിന്റെ പശ്ചാത്തലത്തിൽ ഇലക്ട്രോണിക്സ് വിഭാഗം സംഘടിപ്പിച്ച ‘ചന്ദ്രയാനം’ പരിപാടി പ്രിൻസിപ്പൽ ഡോ. യു സൈതലവി ഉദ്ഘാടനം ചെയ്തു. നാസ മീഡിയ റിസോഴ്സ് മെമ്പർ അബ്ദുൽ ഗഫൂർ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് നടന്ന മനുഷ്യന്റെ ബഹിരാകാശ യാത്ര സംബന്ധിച്ച വീഡിയോ പ്രദർശനം ഒരേ സമയം വിജ്ഞാനപ്രദവും രസകരവുമായിരുന്നു. വകുപ്പ് മേധാവി ഷബീർ ടികെ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ അധ്യാപികമാരായ രേഷ്‌മ എം, ജംഷിദ കെ , വിദ്യാർത്ഥികളായ സഫ്‌വാൻ എംപി, റിനു റിഷാന […]