News

റമളാനിന്റെ പരിശുദ്ധിയിൽ കൂട്ടായ്മയുടെ വിരുന്നൊരുക്കി മലബാർ ഇഫ്താർ മീറ്റ്

വേങ്ങര: സഹനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകർന്ന് നൽകി മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഇഫ്താർ മീറ്റ്. കോളേജ് യൂണിയൻ നേതൃത്വം നൽകിയ ഇഫ്താർ സംഗമത്തിൽ പ്രിൻസിപ്പാൾ ഡോ. യു സൈതലവി, മാനേജർ അബ്ദുൽ മജീദ് മണ്ണിശ്ശേരി, അധ്യാപകർ, നാട്ടുകാർ, പൂർവ്വവിദ്യാർത്ഥികൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു. മലബാറിന്റെ തനതു രുചിക്കൂട്ടുകളാൽ തയ്യാറാക്കപ്പെട്ട ഭക്ഷ്യ വിഭവങ്ങളും പഴവർഗ്ഗങ്ങളും ഇഫ്താർ സംഗമത്തിന് കൊഴുപ്പേകി. ദീപാലംകൃതമായ സദസ്സിൽ വിപുലമായ സജ്ജീകരണങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

News

മലബാർ കോളേജ് “അഭയം” പദ്ധതി പൂർണതയിലേക്ക്…

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ എൻ. എസ്. എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന അഭയം പദ്ധതി അവസാന ഘട്ടത്തിലേക്ക് . പ്രളയത്തിൽ കിടപ്പാടം നഷ്ടപ്പട്ട ഒതുക്കുങ്ങൽ മറ്റത്തൂരങ്ങാടിയിലെ അബൂബക്കറിന്റെ കുടുംബത്തിനാണ് അഭയം പദ്ധതിയിലൂടെ എൻ. എസ്. എസ് വളണ്ടിയേഴ്‌സും സഹൃദയരായ നാട്ടുകാരും ചേർന്ന് വീട് നിർമിച്ച് നൽകുന്നത്. നാട്ടുകാരുടെയും എൻ. എസ്. എസ്. കോ -ഓർഡിനേറ്റർ അബ്‌ദുൾ ബാരി യുടെയും സാനിധ്യത്തിൽ വീടിന്റെ കട്ടിൽ വെക്കൽ കർമ്മം നിർവഹിച്ചു.